Friday, March 29, 2024
HomeIndiaഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസുകാരി മരിച്ചു; 29 പേർ ആശുപത്രിയിൽ

ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസുകാരി മരിച്ചു; 29 പേർ ആശുപത്രിയിൽ

ബിരിയാണിക്ക് പുറമെ തന്തൂരി ചിക്കൻ കഴിച്ചവർക്കും ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടു. പരിശോധനയിൽ കാലപഴക്കം ചെന്ന ചിക്കനാണ് പാചകത്തിന് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.

ചെന്നൈ: തിരുവണ്ണാമലൈയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസുകാരി ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്. തിരികെ വിട്ടിൽ എത്തിയതോടെയാണ് കുട്ടിക്ക് ഛർദ്ദിയും തലകറക്കവും ഉണ്ടായത്. ഉടൻ ആരണി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിരിയാണിക്ക് പുറമെ തന്തൂരി ചിക്കൻ കഴിച്ചവർക്കും ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടു. പരിശോധനയിൽ കാലപഴക്കം ചെന്ന ചിക്കനാണ് പാചകത്തിന് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടി മരിച്ച സംഭവത്തെ തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും തമിഴ്‌നാട്ടിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാനത്തൊട്ടാകെ നോൺ-വെജിറ്റേറിയൻ ഭക്ഷണശാലകളിലും ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും റെയ്ഡ് നടത്തി. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ വ്യാഴാഴ്ച രാത്രി പഴകിയ ബിരിയാണി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസ്സുകാരി മരിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.

സെവൻ സ്റ്റാർ ബിരിയാണി സെന്‍ററിൽ ബിരിയാണി കഴിച്ച് പത്ത് വയസ്സുകാരി മരിച്ചതിനെ തുടർന്ന് ആരണിയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. ഛർദ്ദി, ഓക്കാനം എന്നിവയെ തുടർന്ന് 29 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പഴകിയ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുകയും 15 കിലോ പഴകിയ കോഴി ഇറച്ചി ഹോട്ടലിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷണശാല സീൽ ചെയ്യുകയും ഉടമയായ കാദർ ബാഷയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular