Saturday, April 20, 2024
HomeUSA2023 മന്ത്ര കണ്‍വെന്‍ഷന് ഹ്യുസ്റ്റണ്‍ റോയല്‍ സൊണസ്റ്റയില്‍ വേദിയൊരുങ്ങുന്നു .

2023 മന്ത്ര കണ്‍വെന്‍ഷന് ഹ്യുസ്റ്റണ്‍ റോയല്‍ സൊണസ്റ്റയില്‍ വേദിയൊരുങ്ങുന്നു .

2023 മന്ത്ര ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷനു ഹ്യുസ്റ്റണിലെ ഗലേറിയയില്‍ ഉള്ള റോയല്‍ സൊണസ്റ്റ  വേദിയാകും. ആദി ശങ്കരാചാര്യ ജയന്തി ദിനമായ മെയ് 6 നു പ്രസ്തുത കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന   ചടങ്ങില്‍  മന്ത്രയും റോയല്‍ സോണസ്റ്റയുമായുള്ള  കരാര്‍ ഒപ്പു വച്ചു .പ്രെസിഡന്റ് ഹരി ശിവരാമന്‍, ട്രസ്റ്റീ ചെയര്‍ ശശിധരന്‍ നായര്‍, സെക്രട്ടറി അജിത് നായര്‍, ട്രസ്റ്റീ വൈസ് ചെയര്‍ മധു പിള്ള, സൊണസ്റ്റാ   ഏരിയ ജനറല്‍ മാനേജര്‍ പീറ്റ്  എല്‍സ്, സെയില്‍സ് മാനേജര്‍  ഷെറി മികെ ,കൃഷ്ണജ കുറുപ് ,സുനില്‍ നായര്‍, പൂര്‍ണിമ മതിലകത്തു, രാമദാസ് കണ്ടത്തു, സത്യന്‍ പിള്ള, രാജന്‍  ആറന്മുള, മനോജ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഹ്യുസ്റ്റണ്‍ നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ സോണസ്റ്റ  വളരെ വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, അന്‍പതിനായിരം  സ്‌ക്വയര്‍ ഫീറ്റ് വരുന്ന മീറ്റിംഗ് സ്‌പെയ്‌സ്, അഞ്ഞൂറിനടുത്തു റൂമുകള്‍, ഒരു ഡസനോളം സ്യുട് റൂമുകള്‍, അമേരിക്കയിലെ പ്രശസ്തമായ ഷോപ്പിംഗ് സെന്ററുകളുടെയും ഗലേറിയ മാളിന്റെയും സാമിപ്യം എന്നിവ കൊണ്ട് സമ്പന്നമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഹൈന്ദവ കണ്‍വെന്‍ഷന് വേദിയാകാന്‍ എന്ത് കൊണ്ടും അനുയോജ്യമായ കണ്‍വെന്‍ഷന്‍ സെന്റര്‍  ആയിരിക്കും റോയല്‍ സോണസ്റ്റ  എന്ന് ശ്രീ ഹരി ശിവരാമന്‍, ശ്രീ ശശിധരന്‍ നായര്‍, ശ്രീ മധു പിള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു. താമസത്തിനും ഭക്ഷണത്തിനും മികച്ച സൗകര്യങ്ങള്‍, ആത്മീയ നിര്‍വൃതി പകരുന്ന സത് സംഗങ്ങള്‍, കലാമൂല്യമേറിയ വിനോദ പരിപാടികള്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ സാന്നിധ്യം തുടങ്ങി ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞ വിശ്വ ഹിന്ദു സമ്മേളനത്തിലേക്കു രെജിസ്‌ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു.

 2023 മന്ത്ര കണ്‍വെന്‍ഷന് ഹ്യുസ്റ്റണ്‍ റോയല്‍ സൊണസ്റ്റയില്‍ വേദിയൊരുങ്ങുന്നു . 2023 മന്ത്ര കണ്‍വെന്‍ഷന് ഹ്യുസ്റ്റണ്‍ റോയല്‍ സൊണസ്റ്റയില്‍ വേദിയൊരുങ്ങുന്നു .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular