Friday, April 19, 2024
HomeKeralaപിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കല്‍ കേസ് 17 ലേയ്ക്ക് മാറ്റി

പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കല്‍ കേസ് 17 ലേയ്ക്ക് മാറ്റി

വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം ഈ മാസം 17 ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി നിരാകരിച്ചു. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി.

സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്ന വാദം കോടതി തള്ളി. ഒളിവിലായിരുന്ന പ്രതിയെയല്ലല്ലോ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.
അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായായായിരുന്നു മജിസ്‌ട്രേറ്റ് കോടതി പി.സി. ജോര്‍ജിന് അന്ന് ജാമ്യം അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular