Thursday, March 28, 2024
HomeIndia'ജോലിയില്‍ താല്‍പര്യമില്ല, ഉത്തരവുകള്‍ അനുസരിക്കുന്നില്ല'; ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി

‘ജോലിയില്‍ താല്‍പര്യമില്ല, ഉത്തരവുകള്‍ അനുസരിക്കുന്നില്ല’; ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി

ലക്‌നൗ: () ജോലിയില്‍ താല്‍പര്യമില്ലെന്നും ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ആരോപിച്ച്‌ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി (DGP) മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി.
പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഔദ്യോഗിക ജോലികള്‍ അവഗണിക്കുകയും വകുപ്പുതല പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്തതിനാണ് ഗോയലിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുകുള്‍ ഗോയലിനോട് അതൃപ്തി ഉള്ളതായി റിപോര്‍ടുകളുണ്ട്.

കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച ചെയ്യാന്‍ വിളിച്ച നിര്‍ണായക യോഗത്തില്‍ നിന്നും മുകുള്‍ ഗോയല്‍ വിട്ടു നിന്നിരുന്നു. 1987 ബാച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2021 ജൂലൈയിലാണ് ഡിജിപിയായി ചുമതലയേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular