Friday, April 26, 2024
HomeIndiaഹണിട്രാപ്പ്: വ്യോമസേനയുടെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹണിട്രാപ്പ്: വ്യോമസേനയുടെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനയുടെ തന്ത്ര പ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര ശര്‍മ്മയെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പാകിസ്താന്‍ ചാര സംഘടന, ഹണി ട്രാപ്പിലൂടെയാണ് ഉദ്യോഗസ്ഥനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡല്‍ഹി ധൗല കുവാനില്‍ നിന്നാണ് ശര്‍മ്മയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രതിയുടെ ഫോണിലേക്ക് നിരവധി തവണ ഒരു സ്ത്രീയുടെ കോളുകള്‍ വന്നതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികാണെന്നും പൊലീസ് അറിയിച്ചു. വ്യോമസേനയുടെ റഡാറുകളെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനങ്ങളെക്കുറിച്ചുമാണ് ആ സ്ത്രീ അന്വേഷിച്ചറിഞ്ഞത് പൊലീസ് പറഞ്ഞു.

സംശയാസ്പദമായ തരത്തില്‍ ബാങ്ക് രേഖകളും ശര്‍മ്മയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശര്‍മ്മയുടെ ഭാര്യയുടെ അക്കൗണ്ടിലും സംശയം ജനിപ്പിക്കുന്നതരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ പാകിസ്താന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് ബന്ധമുണ്ടോ എന്നും സംശയിക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെയ് ആറിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular