Wednesday, April 24, 2024
HomeUSAഒറ്റമൂലി വൈദ്യന്റെ കൊലപാതകം ; പ്രതിക്ക് തീവ്രവാദി ബന്ധമെന്ന് സൂചന

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം ; പ്രതിക്ക് തീവ്രവാദി ബന്ധമെന്ന് സൂചന

മൈസൂര്‍ സ്വദേശിയായാ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി സംശയം. ഇതേ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. പ്രവാസി വ്യവസായി നിലമ്പൂര്‍ കൈേേപ്പഞ്ചരി സ്വദേശി ഷെബിന്‍ അഷ്റഫാണ് സംഭവത്തിലെ ഒന്നാം പ്രതി. ഷെബിന്‍ അഷ്റഫിന് യു എ ഇയിലുളള ദൂരൂഹ ബന്ധങ്ങളെക്കുറിച്ചും, ചുരുങ്ങിയ കാലം കൊണ്ട് 500 കോടിയലധികം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

അബൂദാബിയില്‍ ഷെബിന്‍ ഒരു റസ്റ്റോറന്റ് നടത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നതെങ്കിലും അതിലൂടെ ആയിരിക്കില്ല ഇത്രയും പണം സമ്പാദിച്ചതെന്നും അന്വേഷണ സംഘങ്ങള്‍ കരുതുന്നു. മാത്രമല്ല ഷെബിന്‍ അഷ്റഫിന് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അബുദാബിയിലേക്ക് സഞ്ചാര വിലക്കുമുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇയാളുടെ രണ്ട് ബിസിനസ് പങ്കാളികള്‍ ദൂബായിയില്‍ കൊല്ലപ്പെട്ടുവെന്നാണ് കേരളത്തിലെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

ഒറ്റമൂലി വൈദ്യനെ കൊന്ന കേസില്‍ ഷെബിന്റെ കൂട്ടുപ്രതിയായ കൈപ്പഞ്ചേരി തങ്ങളകത്ത്് വീട്ടില്‍ നൗഷാദിന്റെ സഹോദരന്‍ അഷറഫിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ അടക്കമുള്ളവ ലഭിച്ചതും തീവ്രവാദി സംഘങ്ങളുമായുള്ള ബന്ധത്തിലൂടെയാണോ എന്നാണ് അന്വേഷിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിക്കുന്നത് ഹവാലയിലൂടെയും അതിന്റെ ഭാഗമായ അധോലോക പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. അത് കൊണ്ട് ഷെബിന്റെ കയ്യിലൂള്ള ശതകോടികള്‍ ഈ വഴി ലഭിച്ചതാകാമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular