Tuesday, April 23, 2024
HomeKeralaവിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് കമ്മീഷണര്‍

വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് കമ്മീഷണര്‍

വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ അറസ്റ്റുണ്ടാകുമെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. എന്നാല്‍ അറസ്റ്റില്‍ തിടുക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് കമ്മീഷ്ണറുടെ പ്രതികരണം.

മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്ന് മനസ്സിലാക്കിയിട്ടാണോ അദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കും. ആവശ്യമെങ്കില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്നും സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തില്‍ പങ്കെടുത്തപ്പോഴാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്. സംഭവത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് തടയണമെന്ന് ആവശ്യവുമായി പി സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തിന്റെ ആവശ്യം തള്ളി. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular