Thursday, April 25, 2024
HomeKeralaഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് സഹായഹസ്തവുമായി ഫ്രണ്ട് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍. പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണുകളെയും ലാപ്‌ടോപ്പുകളെയും ടിവിയെയും മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിര്‍ദ്ധനരായ പലര്‍ക്കും അതിനു കഴിയുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരത്തെ തുടര്‍ന്നാണ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഇത്തരമൊരു സഹായപദ്ധതിയുമായി രംഗത്ത് ഇറങ്ങിയത്. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി പദ്ധതികള്‍ വിജയകരമായി നടത്തിയിട്ടുള്ള ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് കുട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്.

തിരുമൂലപുരം എസ്എന്‍വി ഹൈസ്‌കൂളിലെ നിര്‍ദ്ധനരായ കുട്ടികളുടെ പഠനാവശ്യം മുന്‍നിര്‍ത്തിയ നടത്തിയ പരിപാടിയില്‍ സ്‌കൂളിലെ പ്രധാന അധ്യാപിക സന്ധ്യ ഡി. ഫോണുകള്‍ സനല്‍പണിക്കരില്‍ നിന്നും ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ പി.റ്റി. പ്രസാദ്, എസ്എന്‍ഡിപി ഡയറക്ട് ബോര്‍ഡ് അംഗം സന്തോഷ് ഐക്കരപ്പറമ്പില്‍ പി.ടി.എ പ്രസിഡന്റ് അനില്‍കുമാര്‍, സ്‌കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഭാരവാഹികളായ സുജ കോശി, ഉമ്മന്‍ തോമസ്, ടെരീഷ് തോമസ്, റോബിന്‍ ഫിലിപ്പ്, ഡോ. ജോര്‍ജ് എം. കാക്കനാട് എന്നിവരാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാഭ്യാസം പാതിവഴിയില്‍ നിലയ്ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ആദ്യപടിയാണ് തിരുമൂലപുരം സ്‌കൂളില്‍ നടന്നത്. ഇത്തരത്തില്‍ ഒട്ടനവധി വിദ്യാഭ്യാസയജ്ഞങ്ങള്‍ ഫ്രണ്ട് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. തിരുവല്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular