Thursday, March 28, 2024
HomeKeralaനാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം; അവസരം കാത്തിരിക്കുന്നവര്‍ക്ക് ഗുണം ചെയ്യും; മന്ത്രി പി രാജീവ്

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം; അവസരം കാത്തിരിക്കുന്നവര്‍ക്ക് ഗുണം ചെയ്യും; മന്ത്രി പി രാജീവ്

മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു.

 

കണ്ണൂര്‍: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. അവസരം കാത്തിരിക്കുന്നവര്‍ക്കാണ് ചര്‍ച്ചകള്‍ ഗുണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ് കെ.മാണി; ‘പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രത’

കോട്ടയം: മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അത് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular