Saturday, April 20, 2024
HomeIndiaറെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ എപ്പോഴും മഞ്ഞ ബോര്‍ഡുകളില്‍ എഴുതുന്നത് എന്തുകൊണ്ട്?

റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ എപ്പോഴും മഞ്ഞ ബോര്‍ഡുകളില്‍ എഴുതുന്നത് എന്തുകൊണ്ട്?

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയില്‍ ശൃംഖലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയില്‍ ശൃംഖലയുമാണ് ഇന്ത്യന്‍ റെയില്‍വേ.

പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. രാജ്യത്തെ ആകെ റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം 7349 ആണ്.

നിങ്ങളും എപ്പോഴെങ്കിലും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, മഞ്ഞ നിറത്തിലുള്ള സൈന്‍ബോര്‍ഡിലാണ് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ എപ്പോഴും എഴുതിയിരിക്കുന്നത് എന്നത് ഒരു വട്ടം എങ്കിലും ശ്രദ്ധിച്ചിരിക്കണം.

എന്നാല്‍ എന്തുകൊണ്ടാണ് ഇത് ഇത്തരത്തില്‍ നല്‍കിയിരിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണമാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.

സന്തോഷം, ബുദ്ധി, എനര്‍ജി എന്നിവയുമായി നേരിട്ട് ബന്ധമുണ്ട്. മഞ്ഞ നിറം പ്രധാനമായും സൂര്യന്റെ പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നമുക്ക് പറയാം. മഞ്ഞ നിറത്തിന്റെ നേരിട്ടുള്ള ബന്ധം സന്തോഷം, ബുദ്ധി, എനര്‍ജി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജനത്തിരക്കേറിയ പ്രദേശത്ത്, ബാക്കിയുള്ള നിറങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ മഞ്ഞ പശ്ചാത്തലം/ ബാഗ്രൗണ്ട് നന്നായി പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ, വാസ്തുശാസ്ത്രപരവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ കണക്കിലെടുത്താണ് കൂടുതലും ഈ നിറം ഉപയോഗിക്കുന്നത്. മഞ്ഞ പശ്ചാത്തലത്തില്‍ കറുപ്പ് നിറത്തിലുള്ള എഴുത്ത് ഏറ്റവും ഫലപ്രദമാണ്, അത് അകലെ നിന്ന് പോലും വ്യക്തമായി കാണാന്‍ കഴിയും.

മഞ്ഞ നിറം ദൂരെ നിന്ന് കാണാം എന്നതിലുപരി, തിളക്കമുള്ളതാണ്, ഇത് ട്രെയിനിന്റെ ഡ്രൈവര്‍ക്ക് ദൂരെ നിന്ന് കാണാനാകും. ഇതോടൊപ്പം മഞ്ഞ നിറം ഒരു ഹോള്‍ട്ട് അല്ലെങ്കില്‍ സ്റ്റേ സൂചിപ്പിക്കുന്നു. മഞ്ഞ നിറത്തിലുള്ള ബോര്‍ഡുകള്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിനോട് വേഗത കുറയ്ക്കാനും അല്ലെങ്കില്‍ ജാഗ്രത പാലിക്കാനും സൂചിപ്പിക്കുന്നു.

പല റെയില്‍വേ സ്റ്റേഷനുകളിലും ചില ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ല, അത്തരം ട്രെയിനുകളുടെ ലോക്കോ പൈലറ്റുമാര്‍ സ്റ്റേഷനില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തുകടക്കുന്നതുവരെ വളരെ ജാഗ്രത പുലര്‍ത്തുകയും നിരന്തരം ഹോണ്‍ മുഴക്കുകയും ചെയ്യുന്നു, അതിനാല്‍ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലുമുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കുന്നു.

ചുവപ്പ് നിറത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ളത് മഞ്ഞ നിറമാണ്. ഇക്കാരണത്താല്‍ സ്കൂള്‍ ബസുകള്‍ക്ക് മഞ്ഞ നിറമാണ് നല്‍കുന്നത്. ഇത് മാത്രമല്ല, മഴയിലും കോടയിലും മൂടല്‍മഞ്ഞിലും മഞ്ഞ നിറം തിരിച്ചറിയാം. മഞ്ഞ നിറത്തിന്റെ ലാറ്ററല്‍ പെരിഫറല്‍ കാഴ്ച മറ്റ് നിറങ്ങളേക്കാള്‍ ഒന്നര മടങ്ങ് കൂടുതലാണ്.

ഇതുകൂടാതെ, അപകടത്തെക്കുറിച്ച്‌ പറയാന്‍, ചുവപ്പ് പശ്ചാത്തലത്തിലുള്ള സൈന്‍ബോര്‍ഡില്‍ മഞ്ഞയും വെള്ളയും നിറങ്ങള്‍ ഉപയോഗിച്ച്‌ എഴുതുന്നു. ചുവപ്പ് നിറം വളരെ തെളിച്ചമുള്ളതാണ്, അതിനാല്‍ അപകടം അകലെ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

റോഡുകള്‍ക്ക് പുറമെ റെയില്‍ ഗതാഗതത്തിലും ചുവപ്പ് നിറമാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ, വാഹനത്തിന് പിന്നില്‍ ചുവന്ന ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്, അതിനാല്‍ പിന്നില്‍ നിന്ന് വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് ഇത് അകലെ നിന്ന് കാണാന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular