Saturday, April 27, 2024
HomeIndiaരാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് 32.5 കോടി വിലമതിക്കുന്ന 61.5 കിലോ സ്വര്‍ണം

രാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് 32.5 കോടി വിലമതിക്കുന്ന 61.5 കിലോ സ്വര്‍ണം

ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 61.5 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. വിപണിയില്‍ 32.5 കോടി വിലമതിക്കുന്ന സ്വര്‍ണം ‘ഗോള്‍ഡന്‍ ടാപ്പ്’ എന്ന പേരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് നടത്തിയ ഓപ്പറേഷനിലാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ട്രയാംഗിള്‍ വാല്‍വുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
റവന്യൂ ഇന്‍റലിജന്‍സ് എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം ചൈനയിലെ ഗ്വാങ്ഷൗവില്‍ നിന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular