Thursday, March 28, 2024
HomeIndiaയുവാവിന്‍റെ വധം; കാഷ്മീരില്‍ പണ്ഡിറ്റുകളുടെ വ്യാപക പ്രതിഷേധം

യുവാവിന്‍റെ വധം; കാഷ്മീരില്‍ പണ്ഡിറ്റുകളുടെ വ്യാപക പ്രതിഷേധം

ശ്രീനഗര്‍: കാഷ്മീര്‍ പണ്ഡിറ്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഹുല്‍ ഭട്ടിനെ ഭീകരര്‍ ആക്രമിച്ചു കൊലപ്പെടുത്തിയതിന്‍റെ പേരില്‍ കാഷ്മീരില്‍ പണ്ഡിറ്റുകളുടെ കടുത്ത പ്രതിഷേധം.

രാത്രി മുഴുവന്‍ പ്രതിഷേധവുമായി പണ്ഡിറ്റുകള്‍ റോഡിലിറങ്ങി. സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

36കാരനായ കാഷ്മീരി പണ്ഡിറ്റ് ഉദ്യോഗസ്ഥനെയാണ് ഭീകരര്‍ ഒാഫീസില്‍ കയറി കൊലപ്പെടുത്തിയത്. ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലെ തഹസില്‍ദാറുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍, രാഹുല്‍ ഭട്ടിനെ വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ഈ യുവാവ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular