Saturday, April 20, 2024
HomeIndiaസായുധാക്രമണം; കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സായുധാക്രമണം; കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റായ സര്‍ക്കാര്‍ ജീവനക്കാരന്‍ സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ബഡ്ഗാം ജില്ലയിലെ ചഡൂര പട്ടണത്തിലായിരുന്നു സംഭവം. ക്ലാര്‍ക്ക് ആയ രാഹുല്‍ ഭട്ട് ആണ് താലൂക്ക് ഓഫിസിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഓഫിസിനുള്ളില്‍ അതിക്രമിച്ച്‌ കയറിയ സായുധര്‍ രാഹുലിനെ അടുത്തുനിന്ന് വെടിവച്ച്‌ വീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഷേക്പുരയിലെ കുടിയേറ്റ കോളനിയിലാണു ഭട്ട് താമസിക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആക്രമണശേഷം രക്ഷപ്പെട്ട സായുധര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular