Friday, March 29, 2024
HomeKeralaഇന്ന് എന്റെ മോളുടെ ജന്മദിനമാണ് ; അവള്‍ ആത്മഹത്യ ചെയ്യില്ല പൊട്ടിക്കരഞ്ഞ് ഷഹനയുടെ അമ്മ

ഇന്ന് എന്റെ മോളുടെ ജന്മദിനമാണ് ; അവള്‍ ആത്മഹത്യ ചെയ്യില്ല പൊട്ടിക്കരഞ്ഞ് ഷഹനയുടെ അമ്മ

കോഴിക്കോട് നടിയും മോഡലുമായ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലന്നും മരണം കൊലപാതകമാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഷഹനയ്ക്കും ഭര്‍ത്താവ് സജാദിനുമിടെയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും കുടുംബം പറയുന്നു.

വീട്ടില്‍ നിന്ന് വിളിക്കുമ്പോള്‍ സജാദ് കൂടെയുള്ളപ്പോള്‍ ഷഹനഫോണെടുക്കില്ലെന്നും അയാള്‍ പുറത്ത് പോകുമ്പോഴാണ് വിവരങ്ങള്‍ അറിയിക്കാറുള്ളത്. ഷഹനയ്ക്ക് വീട്ടില്‍ വരണമെന്നുണ്ടായരുന്നു എന്നാല്‍ അതിനു സാധിച്ചിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ ഇന്നലെ രാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular