Thursday, March 28, 2024
HomeUSAഐപിഎൽ എട്ടാം വാർഷികം മേയ് 17നു റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ മുഖ്യാഥിതി

ഐപിഎൽ എട്ടാം വാർഷികം മേയ് 17നു റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ മുഖ്യാഥിതി

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ  എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ  റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ  മുഖ്യ സന്ദേശം നൽകുന്നു .
 പ്രസിഡണ്ട്ബൈഡന്റെ കമ്മീഷൻ എക്സിക്യൂട്ടീവ് ഡിറക്ടറും, മലയാളിയും , യുഎസിൽ ഭരണ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്തിട്ടുള്ള ഓർത്തഡോക്സ്‌ വൈദീകനാണ് റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ
കഴിഞ്ഞ എട്ടു വർഷമായി .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 (ന്യൂയോര്‍ക്ക് ടൈം) നാണ് പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മേയ് 12ന് ചൊവ്വാഴച എട്ടാം വാർഷികത്തോടനുബന്ധിച്ചു പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ  പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോര്‍ഡിനേറ്റര്‍

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular