Thursday, April 25, 2024
HomeKeralaനൈറ്റിയെ പ്രതിഷേധ വസ്ത്രമാക്കി; യഹിയയുടെ ജീവിതസമരത്തിന് അന്ത്യം

നൈറ്റിയെ പ്രതിഷേധ വസ്ത്രമാക്കി; യഹിയയുടെ ജീവിതസമരത്തിന് അന്ത്യം

കൊല്ലം: വേഷം പ്രതിഷേധമാക്കി ജീവിച്ച കുമ്മിള്‍ മുക്കുന്നം ആര്‍എംഎസ് തട്ടുകട ഉടമ പുതുക്കോട് റുക്‌സാന മന്‍സലില്‍ യഹിയ(80) അന്തരിച്ചു. മുണ്ട് മടക്കി കുത്തിയത് അഴിച്ചില്ലെന്ന് പറഞ്ഞ് എസ്‌ഐയുടെ അടിയേറ്റതിനെ തുടര്‍ന്നായിരുന്നു യഹിയയുടെ വ്യത്യസ്ത പ്രതിഷേധം ഉണ്ടായത്. മുണ്ടും ഷര്‍ട്ടും മാറ്റി വേഷം നൈറ്റി ആക്കി. മരിക്കുന്നത് വരെ നൈറ്റി തന്നെയായിരുന്നു വേഷം.

പ്രായാധിക്യവും അസുഖങ്ങളുംമൂലം അവശനായിരുന്ന അദ്ദേഹത്തെ ഞായറാഴ്ച രാവിലെ മകളുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയയിരുന്നു. ഏറെക്കാലം വിദേശത്ത് ദുരിതജീവിതം നയിച്ച യഹിയ നാട്ടിലെത്തി ചായക്കട നടത്തുകയായിരുന്നു.

നോട്ട് നിരോധനമായിരുന്നു യഹിയയുടെ പ്രതിഷേധത്തിന്റെ മറ്റൊരു കാരണം. മുണ്ടും ഷര്‍ട്ടും മാറ്റി നൈറ്റ് ജീവിതവേഷമാക്കി മാറ്റിയ യഹിയ ‘മാക്‌സി മാമ’ എന്നാണ് നാട്ടില്‍ അറിയപ്പെട്ടത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന 23,000 രൂപ മാറ്റിയെടുക്കാന്‍ ബാങ്കില്‍ ക്യൂ നിന്നതിനെ തുടര്‍ന്ന് തളര്‍ന്നു വീണു. നോട്ട് മാറിയെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ പണം കത്തിച്ചു കളഞ്ഞായിരുന്നു പ്രതിഷേധം.

നോട്ട് കത്തിച്ചു കളഞ്ഞ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ചായക്കടക്കാരന്റെ മന്‍കീ ബാത്ത് എന്ന പേരില്‍ യഹിയയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയും ശ്രദ്ധേയമായിരുന്നു.

ജീവിതത്തിന് മാത്രമല്ലായിരുന്നു പ്രത്യേക യഹിയയുടെ തട്ടുകടയ്ക്കും പ്രത്യേകത ഉണ്ടായിരുന്നു. ഭക്ഷണം ബാക്കി വെച്ചാല്‍ ഫൈന്‍ ഈടാക്കും. ചിക്കന്‍ കറിയും പൊറോട്ടയും വാങ്ങുന്നവര്‍ക്ക് ദോശയും ചിക്കന്‍ ഫ്രൈയും ഫ്രീയായി നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular