Wednesday, April 24, 2024
HomeKeralaചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം: ദേശീയ പാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറ നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്.

കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയും എത്തിച്ചു ചികില്‍സ തേടി.

ആരുടെയും പരുക്ക് ഗുരുതരമല്ല.അപകടത്തില്‍ പെട്ട ബസ് ക്രെയിന്‍ എത്തിച്ചു ഉയര്‍ത്തി.

അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മേഖലയാണ് ദേശീയപാതയിലെ പാണമ്ബ്ര വളവ്. സിനിമ നടന്‍ ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ അപകടത്തില്‍ പെട്ടത് ഇവിടെ വെച്ചാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular