Tuesday, April 23, 2024
HomeKeralaമഴ മാറിനിന്നാല്‍ തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണവിസ്മയം വിടരും; പൂരം വെടിക്കെട്ട് ഇന്ന്

മഴ മാറിനിന്നാല്‍ തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണവിസ്മയം വിടരും; പൂരം വെടിക്കെട്ട് ഇന്ന്

തൃശൂര്‍: മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടക്കും. വൈകിട്ട് 6:30ന് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ സംയുക്ത തീരുമാനത്തിന് ജില്ലാ ഭരണകൂടം ഇന്നലെ അനുമതി നല്‍കിയിരുന്നു.

പൂരം നാളില്‍ പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മഴമൂലം മാറ്റിവെക്കുകയിരുന്നു.

മേയ് 11ന് വൈകുന്നേരം നടത്താന്‍ ആദ്യം തീരുമാനമായെങ്കിലും മഴമൂലം അത് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്നലെ യോഗം ചേര്‍ന്ന് ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് നീട്ടികൊണ്ടുപോകേണ്ടന്ന് തീരുമാനിച്ചത്.

ഇത്തവണ തൃശൂര്‍ പൂരത്തില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ പൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂര്‍ പൂരമെത്തിയത്. എന്നാല്‍ പൂരം വെടിക്കെട്ട് കാണാതെ മടങ്ങേണ്ടി വന്നതില്‍ പലരും നിരാശപ്രകടിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular