Tuesday, April 23, 2024
HomeKeralaകെ.എ.എസ് ട്രെയ്നി ആദ്യ സംഘം മലയാള സര്‍വകലാശാലയില്‍

കെ.എ.എസ് ട്രെയ്നി ആദ്യ സംഘം മലയാള സര്‍വകലാശാലയില്‍

തിരൂര്‍: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) പരിശീലന പരിപാടിയിലെ കേരള ദര്‍ശന്റെ ഭാഗമായി ആദ്യ ബാച്ച്‌ ഓഫിസര്‍മാര്‍ മലയാള സര്‍വകലാശാല ആസ്ഥാനത്തെത്തി വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫാക്കല്‍റ്റി മേധാവികള്‍ തുടങ്ങിയവരുമായി സംവദിച്ചു.

മലയാളത്തിലുള്ള വൈജ്ഞാനിക പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വിവിധ പഠനമേഖലകളില്‍ മലയാളസര്‍വകലാശാല നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വൈജ്ഞാനിക കേന്ദ്രമായി മലയാള സര്‍വകലാശാല മാറുന്നതിനുള്ള നയരേഖാ പ്രൊപ്പോസലും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular