Thursday, April 18, 2024
HomeIndia24 വര്‍ഷത്തെ ദാമ്ബത്യത്തിനുശേഷം ബോളിവുഡ് താരം സുഹൈല്‍ ഖാനും സീമ ഖാനും വേര്‍പിരിയുന്നു; വിവാഹ മോചനത്തിനായി...

24 വര്‍ഷത്തെ ദാമ്ബത്യത്തിനുശേഷം ബോളിവുഡ് താരം സുഹൈല്‍ ഖാനും സീമ ഖാനും വേര്‍പിരിയുന്നു; വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു

മുംബൈ: () 24 വര്‍ഷത്തെ ദാമ്ബത്യത്തിനുശേഷം ബോളിവുഡ് താരം സുഹൈല്‍ ഖാനും സീമ ഖാനും വേര്‍പിരിയുന്നു.

വിവാഹ മോചനത്തിനായി ഇരുവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു. 1998ലായിരുന്നു സുഹൈലും സീമയും തമ്മിലുള്ള വിവാഹം. 2017 മുതല്‍ ഇവര്‍ പരസ്പരം പിരിഞ്ഞ് വേറെ വേറെ താമസിക്കുകയായിരുന്നു. നിര്‍വാന്‍, യോഹന്‍ എന്നീ രണ്ട് മക്കള്‍ ദമ്ബതികള്‍ക്ക് ഉണ്ട്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മാതാവും സംവിധായകനും കൂടിയാണ് സുഹൈല്‍. 10 ഓളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ സിനിമകളില്‍ അതിഥി താരമായും സുഹൈല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി.

സല്‍മാന്‍ ഖാനും ഇളയസഹോദരനായ അര്‍ബാസ് ഖാനും ഒന്നിച്ച പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിന്റെ സംവിധാനം സുഹൈല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിര്‍മിച്ച ചിത്രം. സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular