Thursday, April 25, 2024
HomeIndiaഅവിനാശി റോഡില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ബൈക്കഭ്യാസം

അവിനാശി റോഡില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ബൈക്കഭ്യാസം

കോയമ്ബത്തൂര്‍: നഗരത്തിലെ പ്രധാനപാതയായ അവിനാശിറോഡില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ബൈക്കഭ്യാസം. ചെന്നൈയിലെ മഹാബലിപുരം, ബീച്ച്‌ റോഡ് എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ നടന്നുവന്നിരുന്ന ബൈക്കഭ്യാസത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് കോയമ്ബത്തൂരില്‍ ദിവസങ്ങളായി രാത്രി കോളേജ് വിദ്യാര്‍ഥികള്‍ വണ്ടിയോടിച്ച്‌ നടക്കുന്നത്.

ആണ്‍-പെണ്‍ ഭേദമന്യേ നടക്കുന്ന ബൈക്ക് റേസിങ് രാത്രി 11 മണിമുതലാണ് നടക്കുന്നത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അവിനാശിറോഡില്‍ ലക്ഷ്മി മില്‍ ജങ്ഷന്‍മുതല്‍ നീലാമ്ബൂര്‍വരെ അതിവേഗത്തിലാണ് വാഹനങ്ങള്‍ ഓടിക്കുന്നത്.

220 സി.സി. മുതല്‍ 550 സി.സി. വരെയുള്ള ബൈക്കുകളാണ് യുവാക്കള്‍ ഉപയോഗിക്കുന്നത്. പതിനായിരംമുതലുള്ള തുകയ്ക്ക് പന്തയംവെച്ചാണ് അഭ്യാസപ്രകടനം. കോവിഡ് അടച്ചിടലുകള്‍ക്കുശേഷം സജീവമായ പഴയ അന്തരീക്ഷത്തെ ദുരുപയോഗം ചെയ്യുകയാണ് വിദ്യാര്‍ഥികളെന്ന് കോയമ്ബത്തൂര്‍ കണ്‍സ്യൂമര്‍ വോയ്സ് സംഘടനാ പ്രവര്‍ത്തകന്‍ ലോകനാഥന്‍ പറയുന്നു.

പരാതികള്‍ ഉയര്‍ന്നതോടെ പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ബൈക്കഭ്യാസവുമായി ബന്ധപ്പെട്ട് അവിനാശിറോഡില്‍ രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular