ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെയും മധുരയിലെ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിന് പുറമെ തമിഴിനെ പ്രഖ്യാപിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്കും കത്തയച്ചു.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക വൈവിധ്യവും സാമൂഹ്യനീതിയും ഉള്‍പ്പെടുത്തണമെന്നും ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായി ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബയ് എന്നിവിടങ്ങളില്‍ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.