Friday, April 26, 2024
HomeGulfഅനശ്വരം, ശൈഖ് ഖലീഫ ആതുരാലയങ്ങള്‍

അനശ്വരം, ശൈഖ് ഖലീഫ ആതുരാലയങ്ങള്‍

അബൂദബി: ‘മനുഷ്യന്‍ നശ്വരനായിരിക്കാം. പക്ഷേ, അവന്‍റെ പ്രവൃത്തികള്‍ അനശ്വരങ്ങളാണ്. അതുകൊണ്ട് കര്‍മങ്ങളാണ് സമ്ബത്തിനെക്കാള്‍ വിലപ്പെട്ടത്’.

മഹദ് വചനത്തെ അന്വര്‍ഥമാക്കുകയാണ് യു.എ.ഇയിലെ ശൈഖ് ഖലീഫ ആശുപത്രികള്‍. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ആരോഗ്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലം. അദ്ദേഹത്തിനായുള്ള പ്രാര്‍ഥനകള്‍ നിലക്കില്ലെന്നുറപ്പ്. ആരോഗ്യരംഗത്ത് നടപ്പാക്കിയ പദ്ധതികള്‍ തദ്ദേശീയരും വിദേശീയരുമായ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസകരം.

ഭൂമിയിലും ആകാശത്തിലും ഒരുപോലെ വിസ്മയ പദ്ധതികള്‍ ഒരുക്കി യു.എ.ഇക്കും ലോകത്തിനും സുഭിക്ഷത നല്‍കിയ ശൈഖ് ഖലീഫ ആതുര സേവന മേഖലകളിലും വിപ്ലവകരമായ പദ്ധതികളാണ് നടപ്പാക്കിയത്. ഏഴ് എമിറേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുപുറമെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ആരോഗ്യപരിചരണം ഉറപ്പുവരുത്തിയത് ശൈഖ് ഖലീഫയുടെ ദീര്‍ഘവീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. അബൂദബി, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ശൈഖ് ഖലീഫ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍ യു.എ.ഇയുടെ ആരോഗ്യരംഗത്തെ പൊന്‍തൂവലുകളാണ്Immortal, Sheikh Khalifa Hospital

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular