Friday, March 29, 2024
HomeIndiaഡല്‍ഹി തീപിടിത്തം: 2 പേര്‍ കസ്റ്റഡിയില്‍, മരിച്ചവരില്‍ ഏറെയും പ്രസംഗം കേട്ടിരുന്നവര്‍

ഡല്‍ഹി തീപിടിത്തം: 2 പേര്‍ കസ്റ്റഡിയില്‍, മരിച്ചവരില്‍ ഏറെയും പ്രസംഗം കേട്ടിരുന്നവര്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മൂന്നു നില കെട്ടിടത്തിനു തീപിടിച്ചു 27 പേര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍.
സിസിടിവി കാമറകളുടെയും റൂട്ടര്‍ നിര്‍മാണ, അസംബ്ലിംഗ് കമ്ബനിയുടെയും ഓഫീസ് പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയില്‍നിന്നാണ് തീപിടിത്തമുണ്ടായത്.
കമ്ബനിയുടെ ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

കെട്ടിട ഉടമ മനീഷ് ലക്രയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ര മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തീപിടിത്തം നടക്കുമ്ബോള്‍ രണ്ടാം നിലയില്‍ മോട്ടിവേഷണല്‍ സ്പീച്ച്‌ പരിപാടി നടക്കുകയായിരുന്നു. നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഈ നിലയിലാണ്. ഒന്നാം നിലയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കമ്ബനിയിലെ 50 ലധികം ജീവനക്കാരെ രക്ഷപ്പെടുത്തി. 27 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും ജീവഹാനിയില്‍ ദുഃഖം രേഖപ്പെടുത്തി.

തീപിടിത്തത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഡല്‍ഹി ഫയര്‍ സര്‍വീസ് ക്രെയിനുകള്‍ വിന്യസിച്ചു. എന്നിരുന്നാലും, തീയില്‍നിന്നുള്ള പുക മുഴുവന്‍ കെട്ടിടത്തിലേക്കും പടരുകയും ചിലര്‍ സ്വയം രക്ഷിക്കാന്‍ ജനാലകളിലൂടെ ചാടി വീഴുകയും ചെയ്തു, മറ്റു ചിലര്‍ കയറുകള്‍ ഉപയോഗിച്ചു താഴേക്ക് ഇറങ്ങുകയായിരുന്നു. ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിച്ച ചിലര്‍ക്കും പരിക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular