Thursday, April 25, 2024
HomeIndiaതെലങ്കാന സന്ദര്‍ശനം; അമിത്ഷായോട് 27 ചോദ്യങ്ങളുമായി മന്ത്രി കെ.ടി. രാമറാവുവിന്‍റ കത്ത്

തെലങ്കാന സന്ദര്‍ശനം; അമിത്ഷായോട് 27 ചോദ്യങ്ങളുമായി മന്ത്രി കെ.ടി. രാമറാവുവിന്‍റ കത്ത്

ഹൈദരാബാദ്: തെലങ്കാന സന്ദര്‍ശനത്തിന് തയാറെടുക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി കെ.

ചന്ദ്രശേഖര റാവുവിന്‍റെ മകനുമായ കെ.ടി. രാമറാവുവിന്‍റ തുറന്ന കത്ത്. കേന്ദ്ര സര്‍ക്കാര്‍ തെലങ്കാനയോട് കാണിക്കുന്ന അവഗണനക്കും ബി.ജെ.പിയുടെ നയങ്ങള്‍ക്കുമെതിരേയാണ് 27 ചോദ്യങ്ങളടങ്ങിയ കത്ത് ഷാക്ക് അയച്ചത്.

തെലങ്കാനയിലെ ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി വിദ്വേഷം പടര്‍ത്തുകയാണെന്ന് തെലങ്കാന രാഷ്ട്ര സമിതിയുടെ വര്‍ക്കിങ് പ്രസിഡന്‍റുകൂടിയായ രാമറാവുവിന്‍റെ കത്തില്‍ പറയുന്നു. തെലങ്കാനക്ക് നല്‍കിയ ഒരു വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റിയില്ല. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സാധിച്ചുകൊടുക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ അപര്യാപ്തതയെക്കുറിച്ചും കത്തിലുണ്ട്. തെലങ്കാനയിലെ ജലസേചന പദ്ധതിക്ക് ദേശീയ പദവി നല്‍കുമെന്നായിരുന്നു അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍, ഇതിന്നും വാഗ്ദാനം മാത്രമായി തുടരുകയാണ്. വിവിധ വിഷയങ്ങളില്‍ ബി.ജെ.പിയുടെ അറിവില്ലായ്മയേയും നടപ്പാക്കാത്ത വാഗ്ദാനങ്ങങ്ങളെക്കുറിച്ചുമാണ് കത്തിലെ ചോദ്യങ്ങള്‍.

എട്ട് വര്‍ഷമായി തെലങ്കാനക്ക് അനുവദിച്ച കേന്ദ്രഫണ്ടിനെക്കുറിച്ചും രാമറാവു ഷാ‍യോട് ചോദിച്ചു. കത്തിനോട് അമിത് ഷായോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പി നടത്തുന്ന രണ്ടാംഘട്ട പ്രജാസംഗമ യാത്രയുടെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കാനാണ് അമിത്ഷാ തെലങ്കാനയിലെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular