Friday, April 26, 2024
HomeIndiaദിവസം 400 രൂപ കൂലി തരാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാല്‍ 2000 രൂപ തരാമെന്ന് ഭിക്ഷക്കാരന്‍

ദിവസം 400 രൂപ കൂലി തരാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാല്‍ 2000 രൂപ തരാമെന്ന് ഭിക്ഷക്കാരന്‍

തിരൂപ്പൂര്‍: സൈക്കിള്‍ പാട്‌സ് കടയില്‍ ജോലി വാഗ്ദാം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ(Beggar) മറുപടി കേട്ട് ഞെട്ടി.
400 രൂപ ദിവസക്കൂലി നല്‍കാമെന്ന വ്യാപാരിയുടെ ഓഫറിന്റെ മേല്‍ തന്നോടൊപ്പം വന്നാല്‍ ദിവസം 2000 രൂപ ശമ്ബളം നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഭിക്ഷാടനത്തിനായി തന്റെ സ്ഥാപനത്തിലെത്തിയ ആളോട് നല്ല ആരോഗ്യം ഉണ്ടല്ലോ എന്തെങ്കിലും പണി ചെയ്ത് ജീവിച്ചൂടെ എന്നും തന്റെ കടയിലേക്ക് ഒരു ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു. അപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

‘ഭിക്ഷ നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നു പറയുക. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം. ദിവസവും ഞാന്‍ രണ്ടായിരം രൂപയിലധികം രൂപ സമ്ബാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്ക് എന്റെ കൂടെ വാരാം. ദിവസം രണ്ടായിരം രൂപ ശമ്ബളം നല്‍കാം’ എന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി.

തയ്യല്‍കാരുടെ ദുബായ്’ എന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ ബനിയന്‍ സിറ്റിയില്‍ ഭിക്ഷക്കാര്‍ ധാരാളം ഉണ്ട്. ആരാധനാലയങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്നു പറയുന്നു.

viral video|വിവാഹശേഷം തീകൊളുത്തി ദമ്ബതികളുടെ ഫോട്ടോഷൂട്ട്! വീഡിയോ വൈറല്‍

പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കാലമാണ്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും എങ്ങനേയും വൈറലാകണമെന്ന ചിന്തയിലാണ് യുവാക്കളില്‍ ഒരു വിഭാഗം.

ഇതുവരെ ആരും ചെയ്യാത്ത പരീക്ഷണങ്ങളും അപകടകരമായതുമായ പല ഫോട്ടോഷൂട്ടുകളും ഇതിനകം വന്നു കഴിഞ്ഞു. മാത്രമല്ല, അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളില്‍ സംഭവിക്കുന്ന അപകട മരണങ്ങളും ഇപ്പോള്‍ പതിവ് വാര്‍ത്തയാണ്.

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹശേഷം വധുവും വരുനും തീകൊളുത്തി ഓടുന്നതാണ് വീഡിയോ. സ്റ്റണ്ട്മാനായ ഗേബ് ജസോപ്പും വധു ആംബിര്‍ ബാംബിയര്‍ മിഷേലുമാണ് വീഡിയോയിലുള്ളത്. സ്വന്തം വിവാഹത്തിന് പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഗേബിനെ ഈ ഐഡിയയിലേക്ക് എത്തിച്ചതത്രേ.

വിവാഹം കഴിഞ്ഞ ഉടന്‍ വരനും വധുവും ചേര്‍ന്ന് നിന്നു. തുടര്‍ന്ന് പിന്നില്‍ നിന്നും ഒരാളെത്തി തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ച്‌ അതിഥികളെ അഭിവാദ്യം ചെയ്ത് പതുക്കെ ഓടുന്നതും കാണാം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ഈ സ്റ്റണ്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യസമയത്ത് തീ അണക്കുന്നതും കാണാം.

തീയുമായി ഓടുന്ന നവദമ്ബതികളെ ആര്‍പ്പുവിളികളോടെയാണ് അതിഥികള്‍ സ്വീകരിച്ചത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ദമ്ബതികളെ അഭിനന്ദിക്കുമ്ബോള്‍ ഇത്തരം അപകടകരമായ പ്രകടനങ്ങള്‍ നടത്തുന്നത് ഗുണകരമല്ലെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular