Friday, April 19, 2024
HomeEurope'നാറ്റോയില്‍ ചേരുന്നത് അബദ്ധമാകും'; ഫിന്‍ലന്‍ഡ് പ്രസിഡന്‍റിന് പുടിന്‍റെ മുന്നറിയിപ്പ്

‘നാറ്റോയില്‍ ചേരുന്നത് അബദ്ധമാകും’; ഫിന്‍ലന്‍ഡ് പ്രസിഡന്‍റിന് പുടിന്‍റെ മുന്നറിയിപ്പ്

മോസ്കോ: നാറ്റോയില്‍ ചേരാനുള്ള നീക്കത്തിനിടെ ഫിന്‍ലന്‍ഡിന് മുന്നറിയിപ്പുമായി റഷ്യ. നാറ്റോയില്‍ അംഗത്വമെടുക്കുന്നത് അബദ്ധമാകുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഫിന്‍ലന്‍സ് പ്രസിഡന്‍റ് സവുലി നിനിസ്റ്റോയെ അറിയിച്ചു.

നാറ്റോയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെ ഫിന്‍ലന്‍ഡിലേക്കു വൈദ്യുതി നല്‍കുന്നത് റഷ്യന്‍ കമ്ബനി നിര്‍ത്തിവെച്ചിരുന്നു. ഫിന്‍ലന്‍ഡിന്‍റെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ വ്യക്തമാക്കി. നാറ്റോ അംഗത്വം ലഭിക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്ന് സവുലി നിനിസ്റ്റോ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അറിയിച്ചു.

പിന്നാലെയാണ് തീരുമാനം അബദ്ധമാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ ഫിന്‍ലന്‍ഡിന്റെ സുരക്ഷ സാഹചര്യം മാറിയതിനെ കുറിച്ചും ടെലിഫോണ്‍ ചര്‍ച്ചയില്‍ നിനിസ്റ്റോ പുടിനെ ബോധ്യപ്പെടുത്തി.

റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഫിന്‍ലന്‍ഡ് പങ്കിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യവും ഫിന്‍ലന്‍ഡാണ്. നാറ്റോയില്‍ ചേരുന്നതു സംബന്ധിച്ച്‌ ഫിന്‍ലന്‍ഡ് ഞായറാഴ്ച തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു പിന്നാലെ സ്വീഡനും നാറ്റോയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular