Friday, March 29, 2024
HomeUSAഉറ്റ സുഹൃത്ത് വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാകാതെ ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങള്‍, ഞെട്ടലുണ്ടാക്കിയെന്ന് സച്ചിനും ഹര്‍ഭജനും, സൈമണ്ട്‌സിന്റെ വിടവാങ്ങലില്‍ അനുശോചിച്ച്‌...

ഉറ്റ സുഹൃത്ത് വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാകാതെ ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങള്‍, ഞെട്ടലുണ്ടാക്കിയെന്ന് സച്ചിനും ഹര്‍ഭജനും, സൈമണ്ട്‌സിന്റെ വിടവാങ്ങലില്‍ അനുശോചിച്ച്‌ താരങ്ങള്‍

സിഡ്നി: ഓസ്‌ട്രേലിയ കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ആന്‍ഡ്രൂ സൈമണ്ട്സ് തങ്ങളെ വിട്ടുപിരിഞ്ഞ ഞെട്ടലിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ക്രിക്കറ്റ് ലോകവും.

തങ്ങളുടെ പ്രിയ റോയ് ഇനിയില്ലെന്ന വാര്‍ത്ത പല താരങ്ങള്‍ക്കും ഉള്‍ക്കൊള‌ളാനായിട്ടില്ല.

‘നിങ്ങള്‍ക്കായി എന്തും ചെയ്യുന്ന വിശ്വസ്‌തനും സ്‌നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച്‌ ചിന്തിക്കൂ. ആതാണ് റോയ്’സൈമണ്ട്‌സിനൊപ്പം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് കനത്ത സംഭാവന നല്‍കിയ വിക്കറ്റ് കീപ്പര്‍ ഇതിഹാസം ആദം ഗില്‍ക്രിസ്‌റ്റിന്റെ ട്വീറ്റില്‍ പറയുന്നു. രാവിലെ ഉണരുമ്ബോള്‍ കേള്‍ക്കുന്ന ഞെട്ടലുളവാക്കുന്ന വാര്‍ത്തയെന്ന് മുന്‍ ഓസീസ് താരം ഗില്ലസ്‌പിയും മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്‌മണും പ്രതികരിച്ചു.

വിശ്വസിക്കാനാകാത്ത വാര്‍ത്തയാണെന്നും ഫീല്‍ഡിലും പുറത്തും നിരവധി ഓര്‍മ്മകള്‍ സമ്മാനിച്ച താരമാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ പ്രതികരിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയായിപ്പോയെന്ന് ഹര്‍ഭജന്‍ സിംഗും ട്വീറ്റില്‍ കുറിച്ചു.

ടൗണ്‍സ്‌വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചില്‍ രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഹെര്‍വി റേഞ്ച് റോഡില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം ആന്‍ഡ്രൂ സൈമണ്ട്‌സ് സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ്. ഓസ്‌ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2003, 2007 ലോകകപ്പുകളില്‍ കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.

ഏകദിനത്തില്‍ 1998 ല്‍ പാകിസ്ഥാനെതിരെയായിരുന്നു സൈമണ്ട്‌സിന്റെ അരങ്ങേറ്റം. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും നേടിയ അദ്ദേഹം, 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും കരസ്ഥമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular