Saturday, April 20, 2024
HomeCinemaസംവിധായകന്‍ ആറ്റ്ലിക്ക് പ്രതിഫലം വന്‍ കോടികള്‍; സിനിമ വേണ്ടെന്നു വച്ച്‌ അല്ലു അര്‍ജുന്‍

സംവിധായകന്‍ ആറ്റ്ലിക്ക് പ്രതിഫലം വന്‍ കോടികള്‍; സിനിമ വേണ്ടെന്നു വച്ച്‌ അല്ലു അര്‍ജുന്‍

രാജാറാണി എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആറ്റ്‌ലി (Atlee) വളരെ പെട്ടെന്ന് തമിഴ് സിനിമയിലെ ശ്രദ്ധേയ ചലച്ചിത്ര സംവിധായകനായി മാറുകയാണ്.

മെര്‍സല്‍, തെരി, ബിഗില്‍ എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ ചിത്രങ്ങളും ആരാധകര്‍ വളരെയധികം ഏറ്റെടുത്തു. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ഊഷ്മളമായ ബന്ധം തുടരുന്നു

അദ്ദേഹത്തിന്റെ സിനിമകളുടെ വിജയവും ആരാധനയും തുടരുമ്ബോള്‍, ആറ്റ്‌ലിക്ക് ആവശ്യക്കാരേറെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംവിധായകന്‍ അടുത്തിടെ ‘പുഷ്പ’ നായകന്‍ അല്ലു അര്‍ജുനുമായി ഒരു പ്രോജക്റ്റിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒരു പാന്‍-ഇന്ത്യ പ്രൊജക്റ്റില്‍ ആറ്റ്‌ലിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അല്ലു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ് (തുടര്‍ന്ന് വായിക്കുക)

ഇപ്പോള്‍ ഏറ്റവും പുതിയ വിവരമനുസരിച്ച്‌, സംവിധായകന്റെ ഭീമമായ പ്രതിഫലം അല്ലുവിനെ ഞെട്ടിച്ചെന്നും പ്രോജക്റ്റ് പിന്‍വലിച്ചുവെന്നും പറയപ്പെടുന്നു

ആറ്റ്‌ലി ഫീസ് ഇനത്തില്‍ 35 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല

ആറ്റ്ലി- അല്ലു ചിത്രത്തിന്റെ നിര്‍മ്മാണത്തിനും സാമ്ബത്തിക സഹായത്തിനും പിന്നില്‍ ലൈക്ക പ്രൊഡക്ഷന്‍സ് ആണെന്ന് സൂചനയുണ്ട്. 2.0, കൈതി, ദര്‍ബാര്‍ എന്നിവയുള്‍പ്പെടെ നിരവധി തമിഴ് മെഗാ-സ്റ്റാര്‍ ചിത്രങ്ങളെ ഈ പ്രൊഡക്ഷന്‍ ഹൗസ് വര്ഷങ്ങളായി പിന്തുണച്ചിട്ടുണ്ട്

‘പുഷ്പ: ദി റൈസിന്റെ’ വിജയത്തിന് ശേഷം അല്ലു അര്‍ജുന്റെ പ്രതിഫലം ഗണ്യമായി വര്‍ധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൈക പ്രൊഡക്ഷന്‍ ഹൗസ് അല്ലു അര്‍ജുന് 100 കോടി രൂപ വാഗ്ദാനം ചെയ്തു. അതേസമയം, ഷാരൂഖ് ഖാനും നയന്‍താരയും അഭിനയിക്കുന്ന അറ്റ്‌ലിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ‘ലയണ്‍’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്

നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലും ഷാരൂഖ് ഡബിള്‍ റോളിലും എത്തുന്നു എന്നതിനാല്‍ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെയാണ് നയന്‍‌താര തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular