Wednesday, April 24, 2024
HomeKerala'താലിബാൻ സമ്പാദിച്ചതിൽ പകുതിയും മയക്കുമരുന്നിലൂടെ;ഇനി കേരളം മുഖ്യ വിപണി ആകാൻ സാധ്യത;'ചങ്ങനാശേരി ആർച്ച് ബിഷപ്പ്

‘താലിബാൻ സമ്പാദിച്ചതിൽ പകുതിയും മയക്കുമരുന്നിലൂടെ;ഇനി കേരളം മുഖ്യ വിപണി ആകാൻ സാധ്യത;’ചങ്ങനാശേരി ആർച്ച് ബിഷപ്പ്

പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചു പോകുന്നതാണെന്ന് മാർ ജോസഫ് പെരുന്തോട്ടം ആരോപിക്കുന്നു.

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം  ശരിവെച്ച് ആണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം രംഗത്തുവന്നത്. ലോകത്തിന്റെ നിലനിൽപ്പിന് എതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാൻ ആവില്ല  എന്ന് ചങ്ങനാശ്ശേരി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കുന്നു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് മേജർ ആർച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കുന്നത്.

പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചു പോകുന്നതാണെന്ന് മാർ ജോസഫ് പെരുന്തോട്ടം ആരോപിക്കുന്നു. ഇതിന് തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെ സൂചിപ്പിച്ചാണ് ജോസഫ് പെരുന്തോട്ടം നിലപാട് ചൂണ്ടിക്കാട്ടുന്നത്. 2011 ൽ താലിബാൻ 400 മില്യൻ ഡോളർ സമ്പാദിച്ചതിൽ പകുതിയും മയക്കുമരുന്നിലൂടെ ആണെന്ന് അദ്ദേഹം പറയുന്നു. 2017 ഐക്യരാഷ്ട്രസഭ അടക്കം ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട് എന്നത് സൂചിപ്പിച്ചാണ് തീവ്രവാദികൾക്ക് മയക്കുമരുന്നുമായുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചതോടെ കേരളം മയക്കുമരുന്നിന് മുഖ്യ വിപണി ആകാൻ സാധ്യത എന്ന ആശങ്കയും ജോസഫ് പെരുന്തോട്ടം പങ്കുവെക്കുന്നു.

വിഷയത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കാനും ജോസഫ് പെരുന്തോട്ടം തയ്യാറാകുന്നു. ഭരണാധികാരികൾ നിസ്സംഗത പാലിക്കുകയോ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുകയോ ചെയ്യുന്നത് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഓരോ ദിവസവും കള്ളപ്പണവും സ്വർണക്കടത്തും മയക്കുമരുന്നും ഇറക്കുമതിചെയ്യുന്നു എന്ന വാർത്തകൾ കാണാം. എന്തുകൊണ്ടാണ് ഇതിനെ നിയന്ത്രിക്കാനാകാത്തത് എന്ന് മാർ ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു. രാജ്യസുരക്ഷയ്ക്ക് ശക്തമായ സംവിധാനങ്ങളുണ്ട് എന്ന് പറയുമ്പോഴാണ് ഇത് എന്ന് ചൂണ്ടിക്കാട്ടി ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നതിൽ സർക്കാരുകൾക്കുള്ള നിസ്സംഗത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular