Wednesday, April 24, 2024
HomeKeralaപാലാ ബിഷപ്പിനെ പിന്തുണച്ച് പി.ജെ. ജോസഫും

പാലാ ബിഷപ്പിനെ പിന്തുണച്ച് പി.ജെ. ജോസഫും

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. നേരത്തെ ബിജെപിയും , കേരള കോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങളും , പി.സി. ജോര്‍ജും യുഡിഎഫ് എംഎല്‍എ മാണി സി കാപ്പനും രംഗത്തു വന്നിരുന്നു.
ഇതിനു പിന്നാലെ കേരളാ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ പി.ജെ ജോസഫ് ഇപ്പോള്‍ ബിഷപ്പിനെ പിന്തുണച്ചിരിക്കുകയാണ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചതെന്നും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും പാലാ ബിഷപ്പ് ഹൗസിലേയ്ക്ക് മാര്‍ച്ച് നടത്തിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പിജെ ജോസഫിന്റെ പാര്‍ട്ടിയിലെ കോട്ടയം ജില്ലാ നേതൃത്വവും ഒപ്പം മോന്‍സ് ജോസഫ് എംഎല്‍എയും ബിഷപ്പിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോളാണ് ഈ വിഷയത്തില്‍ യുഡിഎഫിലെ മുതിര്‍ന്ന നേതാവ് കൂടിയായ പി.ജെ. ജോസഫ് അഭിപ്രായം പറയുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular