Saturday, April 27, 2024
HomeEditorialകൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്നോ?; ഇതിനെ എതിര്‍ത്ത ഗവേഷകര്‍ക്ക് ചൈനീസ് ബന്ധം

കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്നോ?; ഇതിനെ എതിര്‍ത്ത ഗവേഷകര്‍ക്ക് ചൈനീസ് ബന്ധം

ഫെബ്രുവരി 2020 ലാണ് ‘കൊവിഡ് 19 ഉത്ഭവുമായി ബന്ധപ്പെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അപലപിക്കേണ്ടതാണ്’ എന്ന തലക്കെട്ടില്‍ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ 27  27 ശാസ്ത്രജ്ഞരുടെ പേരില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചത്. 

വുഹാനിലെ ലാബില്‍ നിന്നല്ല കൊവിഡ്19 വൈറസ് പുറത്തുവന്നതെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ചൈനീസ് ബന്ധമുള്ളതായി വെളിപ്പെടുത്തല്‍. ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ ‘ലാബ് തിയറി’ തള്ളിയുള്ള കത്ത് പ്രസിദ്ധീകരിച്ച 27 ശാസ്ത്രജ്ഞരില്‍ 26 പേര്‍ക്കും ചൈനീസ് ബന്ധമുണ്ടെന്നാണ് ദ ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. വുഹാനിലെ വിവാദമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പത്രത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

ഫെബ്രുവരി 2020 ലാണ് ‘കൊവിഡ് 19 ഉത്ഭവുമായി ബന്ധപ്പെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അപലപിക്കേണ്ടതാണ്’ എന്ന തലക്കെട്ടില്‍ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ 27  27 ശാസ്ത്രജ്ഞരുടെ പേരില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈ ഗവേഷകര്‍, ഇപ്പോള്‍ ലോക മഹാമാരിയായ കൊറോണ വൈറസ് വന്യജീവികളില്‍ നിന്നാണ് ഉണ്ടായത് എന്നാണ് ഇതില്‍ പറഞ്ഞത്. എന്നാല്‍ കത്തില്‍ ഗവേഷകര്‍ തങ്ങളുടെ വുഹാന്‍ ലാബുമായി ബന്ധപ്പെട്ട ബന്ധം പറഞ്ഞിരുന്നില്ല.

പിന്നീട് കത്ത് തയ്യാറാക്കിയ ബ്രിട്ടീഷ് സുവോളജിസ്റ്റ് പീറ്റര്‍ ഡസ്സാക്കിന് തന്‍റെ ഗവേഷണത്തിന്  വിവാദമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫണ്ട് ലഭിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഇതോടെ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ വിശദീകരണവുമായി രംഗത്ത് എത്തി. ജൂണ്‍ 2020യില്‍ പ്രസിദ്ധീകരിച്ച ഈ വിശദീകരണത്തില്‍ പീറ്റര്‍ ഡസ്സാക്കിന്‍റെ വുഹാന്‍ ലാബുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നു.

വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദശാബ്ദകാലത്തോളം കൊറോണ വൈറസ് സംബന്ധിച്ച പഠനം നടക്കുന്നുണ്ടെന്നും. അതിനാല്‍ തന്നെ ലാബില്‍ നിന്നും ഈ വൈറസ് പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നുമാണ് ‘ലാബ് ലീക്ക് തിയറി’. ആദ്യത്തെ കൊവിഡ് ക്ലസ്റ്റര്‍ ഉണ്ടായ വുഹാനിലെ സ്ഥലവും, ലാബും തമ്മില്‍ 40 മിനുട്ട് സഞ്ചാര ദൂരം മാത്രമാണ് ഉള്ളതെന്നും ഈ സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ഈ സിദ്ധാന്തം വിശ്വസിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ ലോകാരോഗ്യ സംഘടന നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

അതേ സമയം ട്രംപ് സര്‍ക്കാര്‍ ഇതില്‍ പ്രഖ്യാപിച്ച അന്വേഷണം ബൈഡന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം മരവിപ്പിച്ചിരുന്നു. പക്ഷെ അടുത്തിടെ 2019 നവംബറില്‍ ലാബിലെ ചില ജീവനക്കാര്‍ കൊവിഡിന് ചികില്‍സ തേടി എന്ന റിപ്പോര്‍ട്ട് യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ബൈഡന്‍ സര്‍ക്കാര്‍ ഇതില്‍ വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular