Friday, March 29, 2024
HomeEuropeതോല്‍വി അറിയാത്ത ബോക്സിങ് ചാമ്ബ്യന്‍ ; ഒടുവില്‍ റിങ്ങില്‍ ദാരുണാന്ത്യം

തോല്‍വി അറിയാത്ത ബോക്സിങ് ചാമ്ബ്യന്‍ ; ഒടുവില്‍ റിങ്ങില്‍ ദാരുണാന്ത്യം

ബോക്സിങ് റിങ്ങില്‍ മറ്റൊരു ജീവന്‍കൂടി പൊലിഞ്ഞു. ബോക്സിങ്ങില്‍, ഇതുവരെ തോല്‍വി അറിയാത്ത ജര്‍മന്‍ ചാംപ്യന്‍ മൂസ യാമാക്കാണ് മത്സരത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

യുഗാണ്ടയുടെ ഹംസ വാന്ദേരയ്ക്കെതിരെ ശനിയാഴ്ച മ്യൂണിക്കില്‍ നടന്ന മത്സരത്തിനിടെയാണു ഹൃദയാഘാതത്തെ തുടര്‍ന്ന് റിങ്ങില്‍ കുഴഞ്ഞു വീണത്.

 “ഞങ്ങളുടെ സഹയാത്രികന്‍ മൂസ അസ്കാന്‍ യാമാക്കിനെ നഷ്ടമായിരിക്കുകയാണ്. അലുകയില്‍ നിന്നുള്ള ബോക്സറായ അദ്ദേഹം യൂറോപ്യന്‍, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകള്‍ ജയിച്ചിട്ടുണ്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം’- തുര്‍ക്കിഷ് അധികൃതന്‍ ഹസന്‍ ടുറാന്‍ ട്വിറ്ററില്‍ കുറിച്ചു.

ബോക്സിങ് മത്സരം ആരാധകര്‍ക്കായി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. 3-ാം റൗണ്ട് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണു യാമാക്ക് കുഴഞ്ഞുവീണത്. 2-ാം റൗണ്ടില്‍ വാന്ദേരയുടെ കനത്ത ഒരു പഞ്ച് യാമാക്ക് ഏറ്റുവാങ്ങിയിരുന്നു. ഇതിനു ശേഷം 3-ാം റൗണ്ടിനായി ഒരുങ്ങിയിരുന്നു എങ്കിലും മത്സരം തുടങ്ങുന്നതിനു മുന്‍പുതന്നെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

റിങ്ങില്‍ വച്ചുതന്നെ അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയതിനു ശേഷം അദ്ദേഹത്തെ തൊട്ടടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പുത മരണം
സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular