Saturday, April 20, 2024
HomeKeralaനിലപാടിന് വിരുദ്ധമായി ഒന്നും ഈരാറ്റുപേട്ടയിൽ ചെയ്യില്ല; ഉണ്ടായത് SDPI സഖ്യമല്ല;തുടർന്നും ഒരു കൂട്ടുകെട്ടും ഉണ്ടാകില്ല; CPM

നിലപാടിന് വിരുദ്ധമായി ഒന്നും ഈരാറ്റുപേട്ടയിൽ ചെയ്യില്ല; ഉണ്ടായത് SDPI സഖ്യമല്ല;തുടർന്നും ഒരു കൂട്ടുകെട്ടും ഉണ്ടാകില്ല; CPM

നഗരസഭയിലെ യു.ഡി.എഫ്. ഭരണസമിതിക്കെതിരാണ് എൽ.ഡി.എഫ്  അവിശ്വാസ പ്രമേയം അവതരിപ്പത്

ഈരാറ്റുപേട്ടയിൽ യുഡിഎഫ് ഭരണസമിതിയെ പുറത്താക്കാൻ  സിപിഎം കൊണ്ടെന്ന് അവിശ്വാസപ്രമേയം വിജയം കണ്ടിരുന്നു. എന്നാൽ എസ്ഡിപിഐ വോട്ടുകൾ നേടിയാണ് സിപിഎം പ്രമേയം പാസായത്. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരുന്നു. ആ സാഹചര്യത്തിലാണ് വിശദീകരണവുമായി സി പി എം പൂഞ്ഞാർ ഏരിയ കമ്മിറ്റി രംഗത്ത് വന്നത്. പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത് ഇങ്ങനെ.

നഗരസഭയിലെ യു.ഡി.എഫ്. ഭരണസമിതിക്കെതിരാണ് എൽ.ഡി.എഫ്  അവിശ്വാസ പ്രമേയം അവതരിപ്പത്. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. അവിശ്വാസം വന്ന പശ്ചാത്തലത്തിൽ ഭരണസമിതോട് അഭിപ്രായം വിത്യാസമുള്ള പലരും വോട്ടു അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കാം. അത് എൽ.ഡി.എഫ്. ചർച്ച ചെയ്തതിന്റെയോ മറ്റെന്തിങ്കിലും സഖ്യത്തിന്റെയോ സൂചനയല്ല. സി.പി.എം. സംസ്ഥാന സമിതിയുടെ നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയിൽ എടുക്കില്ല. തുടർനടപടികൾ പാർട്ടിയുടെ നയത്തിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിലും എൽ.ഡി.എഫിലും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സി.പി.എം. പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു.

ഏതായാലും ഈരാറ്റുപേട്ട സംഭവം വൻ വിവാദമായതോടെയാണ് സിപിഎം വിശദീകരണവുമായി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം  ഈരാറ്റുപേട്ടയിലെ സിപിഎം എസ്ഡിപിഐ കൂട്ടുകെട്ട് വലിയ ചർച്ചയായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്നായിരുന്നു  പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.   അങ്ങനെ സിപിഎം ഏറ്റവും ഗൗരവത്തോടെ ചർച്ചചെയ്ത അഭിമന്യുവിന്റെ വധത്തിലെ കൊലയാളികളായവരുടെ പാർട്ടിക്കുവേണ്ടി സിപിഎം വീണ്ടും രംഗത്തുവന്നു എന്നതാണ് എതിരാളികളുടെ വാദം. ഇത്രയും ശക്തമായ പ്രചരണം ഉയർന്നതോടെയാണ് ഈരാറ്റുപേട്ട സ്ഥിതി ചെയ്യുന്ന സിപിഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി വിശദീകരണക്കുറിപ്പ് ഇറക്കിയത്.

ഏതായാലും സി പി എം സംസ്ഥാന സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ഒരു നടപടിയും ഇനിയും ഈരാറ്റുപേട്ടയിൽ ഉണ്ടാകില്ല എന്നും സി പി എം പൂഞ്ഞാർ ഏരിയ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതായത് ഈരാറ്റുപേട്ടയിൽ ഭരണത്തിലേക്ക് എത്താൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ല എന്നാണ് സിപിഎം മുന്നോട്ടുവയ്ക്കുന്ന ഉറപ്പ്. എസ്ഡിപിഐ ഉൾപ്പെടെയുള്ള സംഘടനകളുമായി ചേർന്ന് ഭരണത്തിൽ പങ്കാളിത്തം വഹിക്കില്ല എന്നാണ് സിപിഎം നിലപാട്. ആ സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട് വിശദീകരിക്കുന്നത്.

വിഷയത്തിൽ ന്യായീകരണവുമായി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത് എങ്കിലും കോൺഗ്രസ് അംഗം ഉൾപ്പെടെ കൂറുമാറിയ സാഹചര്യം എതിരാളികൾ ആയുധമാക്കുന്നു ഉണ്ട്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ടയിൽ അവിശ്വാസം കൊണ്ടുവന്നത് എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.  എസ്ഡിപിഐയുടെ പിന്തുണയും നേരത്തെ തന്നെ സിപിഎം ഉറപ്പിച്ചു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഭരണം അട്ടിമറിക്കാൻ തെറ്റായ നീക്കങ്ങളാണ് ഈരാറ്റുപേട്ടയിൽ ഉണ്ടായതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഏതായാലും ഈരാറ്റുപേട്ടയിൽ ഉണ്ടായ പുതിയ രാഷ്ട്രീയ നീക്കങ്ങൾ കോട്ടയം ജില്ലയിൽ മാത്രമല്ല കേരളത്തിലാകെ ചർച്ച യാത്രയാണ് പ്രതിപക്ഷ പാർട്ടികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular