Friday, April 19, 2024
HomeUSAഅമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു

അമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു

ഡാളസ് : ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിന് 50 സെന്റാണ് ഉയര്‍ന്നിരിക്കുന്നത്.

ഒരാഴ്ച മുമ്പ് 3.89 സെന്റായിരുന്നു ഒരു ഗ്യാലന്റെ വില. ഇന്ന് ഒരു ഗ്യാലിന് 4.39 സെന്റാണ്.

ദേശീയ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 4 ഡോളര്‍ 52 സെന്റായി ഉയര്‍ന്നിട്ടുണ്ട്.

ടെക്‌സസ്സില്‍ 4.26 സെന്റാണ് ശരാശരി ഒരു ഗ്യാലന്റെ വില.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനു മുമ്പു മൂന്ന് ഡോളറിന് താഴെയായിരുന്നു വിലയാണ് ഇപ്പോള്‍ 450 ഡോളറായി ഉയര്‍ന്നിരിക്കുന്നത്.

നാഷ്ണല്‍ റിസര്‍വില്‍ നിന്നും ക്രൂഡോയ്ല്‍ വിട്ടു നല്‍കിയിട്ടും ഗ്യാസിന്റെ വില നിയന്ത്രിക്കാനാകുന്നില്ല. റഷ്യയില്‍ നിന്നും ക്രൂഡോയിലിന്റെ ഇറക്കുമതി നിരോധിച്ചതാണ് മറ്റൊരു കാരണം.
ടെക്‌സസ്സില്‍ ക്രൂഡോയില്‍ ഖനനം ഉള്ളതിനാലാണ് അല്പമെങ്കിലും വില നിയന്ത്രിക്കാനായിരിക്കുന്നത്.

ഗ്യാസിന്റെ വിലയിലുണ്ടായ വര്‍ദ്ധനവിനനുസരിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ്. പാലിന്റെ വില ഒരു ഗ്യാലന് രണ്ട് ഡോളര്‍ വര്‍ദ്ധിച്ചപ്പോള്‍ ഒരു ഡസന്‍ മുട്ടയുടെ വില 99 സെന്റില്‍ നിന്നും 2 ഡോളറിന് മുകളിലായി. ബ്രഡിനും വില വര്‍ദ്ധിച്ചിരിക്കുന്നു. ഒരു ഡോളറിന് ലഭിച്ചിരുന്ന ചിക്കന്‍ സാന്‍ഡ് വിച്ചിന് 100 ശതമാനമായി വില വര്‍ദ്ധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular