Thursday, March 28, 2024
HomeGulfദുബായ് എക്സ്പോ കാണാനെത്തുന്ന സന്ദർശകർക്ക് സ്പെഷ്യൽ പാസ്‌പോർട്ട്

ദുബായ് എക്സ്പോ കാണാനെത്തുന്ന സന്ദർശകർക്ക് സ്പെഷ്യൽ പാസ്‌പോർട്ട്

182 ദിവസത്തെ പരിപാടിയിൽ സന്ദർശകർക്ക് കഴിയുന്നത്ര പവലിയനുകൾ കാണാൻ ഈ പാസ്‌പോർട്ട് ഉപയോഗിക്കാം

ദുബായ് എക്സ്പോ 2020ന്റെ ഭാഗമായി ദുബായിൽ 200ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പവലിയനുകൾ കാണാനെത്തുന്ന സ്വദേശികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും ഇത്തവണ ഒരു സ്പെഷ്യൽ പാസ്‌പോർട്ട് ലഭിക്കും. 182 ദിവസത്തെ പരിപാടിയിൽ സന്ദർശകർക്ക് കഴിയുന്നത്ര പവലിയനുകൾ കാണാൻ ഈ പാസ്‌പോർട്ട് ഉപയോഗിക്കാം. എക്സ്പോ ഓർമ്മകൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ ഈ പാസ്പോർട്ട് സൂക്ഷിക്കുകയും ചെയ്യാം.

1967ൽ മോൺ‌ട്രിയലിൽ നടന്ന ലോക എക്‌സ്‌പോയിൽ അവതരിപ്പിച്ചതു മുതൽ ഇത്തരം പാസ്‌പോർട്ടുകൾ പ്രചാരത്തിലുണ്ട്. സന്ദർശകർക്ക് അവർ സന്ദർശിച്ച വ്യത്യസ്ത അന്താരാഷ്ട്ര പവലിയനുകളുടെ ട്രാക്ക് സൂക്ഷിക്കാൻ ഏറ്റവും മികച്ച ഒരു മെമ്മന്റോ ആണിത്. ഓരോ പവലിയനും സന്ദ‍ർശിക്കുമ്പോൾ അതത് രാജ്യങ്ങളുടെ സ്റ്റാമ്പ് പാസ്പോ‍ർട്ടിൽ പതിക്കും.

ഒരു ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ഈ പാസ്പോ‍ർട്ടിൽ ഒരു യുണീക്ക് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് സൈസ് ഫോട്ടോ, വ്യക്തിഗത വിശദാംശങ്ങൾ, ഓരോ പേജിലും വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങൾ എന്നിവ ഈ പാസ്പോ‍‍ർട്ടിന്റെ പ്രത്യേകതയാണ്. യുഎഇ ഈ വ‍‍ർഷം സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുന്നതിനാൽ, പാസ്‌പോർട്ടിൽ രാജ്യത്തിന്റെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരാഞ്ജലിയും അർപ്പിക്കുന്നുണ്ട്. ഡിസംബർ 2 ന്, എക്സ്പോ സന്ദർശിക്കുന്നവർക്ക് യുഎഇയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്റ്റാമ്പ് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular