Thursday, April 25, 2024
HomeEditorialഇനി പച്ചവെള്ളം ചവച്ചു കഴിക്കാം; ഇത് 'ഓഹോ' കാലം

ഇനി പച്ചവെള്ളം ചവച്ചു കഴിക്കാം; ഇത് ‘ഓഹോ’ കാലം

നമ്മളെല്ലാവരും വെള്ളം കുടിക്കും, വെള്ളം, വിഴുങ്ങും പക്ഷേ വെള്ളം കഴിക്കാറുണ്ടോ. എന്നാല്‍ ഇനി വെള്ളം കഴിക്കാനും സാധിക്കും.

കഴിക്കാന്‍ സാധിക്കുന്ന വെള്ളം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം സംരംഭകര്‍. ലോകത്തിനാകെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുക എന്നതാണ് കഴിക്കാന്‍ സാധിക്കുന്ന വെള്ളം പുറത്തിറത്തിറക്കിയതിന് പിന്നിലെ ലക്ഷ്യം. ഓഹോ എന്നാണ് ഇത് അറിയപ്പെടുന്നത്. നോക്കാം കഴിക്കാന്‍ സാധിക്കുന്ന വെള്ളത്തിന്റെ വിശേഷങ്ങള്‍.

ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികള്‍ ഉപയോഗിച്ച്‌ കുടിവെള്ളം പുറത്തിറക്കിയത്. കാഴ്ചയില്‍ കുമിളകള്‍ പോലുള്ള ഈ വെള്ള ക്യാപ്‌സ്യൂളുകള്‍ വായിലിട്ട് ചവച്ചിറക്കാം. സ്‌കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഓഹോയ്‌ക്ക് പിന്നില്‍. വെള്ളക്കുപ്പികളും പ്ലാസ്റ്റിക്, ഫൈബര്‍ ഗ്ലാസുകളുമൊക്കെ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളം വികസിപ്പിച്ചെടുത്തതെന്ന് സംരംഭകര്‍ പറയുന്നു.

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറയ്‌ക്കുന്നതിന് ആവശ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഓഹോ നിര്‍മിക്കാമെന്നും സംരംഭകര്‍ വ്യക്തമാക്കുന്നു.ജെല്ലി പോലുള്ള ആവരണമാണ് വെള്ളത്തെ ഉള്‍ക്കൊള്ളുന്നത്. പ്രത്യേക ഇനം കടല്‍ പായലില്‍ നിന്നാണ് ഭക്ഷ്യയോഗ്യമായ ഈ പദാര്‍ഥം നിര്‍മിക്കുന്നത്. ഉപയോഗിക്കാതിരുന്നാല്‍ നാല്-ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇത് നശിച്ചു പോകും.

കയ്യിലെടുത്താല്‍ വെള്ളം നിറച്ച ബലൂണ്‍ പോലെ തെന്നിനീങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഒന്നുകില്‍ വായിലിട്ട് ചവച്ചോ അല്ലെങ്കില്‍ ഗോളങ്ങളില്‍ ചെറിയ സുഷിരമുണ്ടാക്കി വായിലേയ്‌ക്ക്് വെള്ളം പകരുകയോ ചെയ്യാം. ഓറഞ്ച് പോലുള്ള പഴങ്ങളുടെ തൊലി ഉദാഹരണമാക്കിയാണ് കാല്‍സ്യം ക്ലോറൈഡും സോഡിയം അല്‍ജിനേറ്റും ഉപയോഗിച്ചുള്ള നേര്‍ത്ത ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യ നിര്‍മ്മിതമായ പഴം എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ ഓഹോയെ വിശേഷിപ്പിച്ചത്.

2014ലാണ് കമ്ബനി ആദ്യമായി ഓഹോയെ അവതരിപ്പിച്ചത്. ഇപ്പോള്‍ ആയിരത്തിലധികം സ്വതന്ത്ര കമ്ബനികളാണ് ഇവയുടെ പദ്ധതിയില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി രംഗത്തുള്ളത്. വെള്ളം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള എന്തും എന്തിന് മദ്യം വരെ ഇത്തരത്തില്‍ ഗോളങ്ങളാക്കാമെന്നാണ് സംരഭകര്‍ അവകാശപ്പെടുന്നത്. യാത്രയൊക്കെ പോകുമ്ബോള്‍ ഇനി പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കൈയ്യില്‍ കരുതേണ്ടതില്ല. ഒന്നോ രണ്ടോ ഓഹോ കഴിച്ചാല്‍ ദാഹം പമ്ബ കടക്കുമെന്ന് സാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular