Friday, April 19, 2024
HomeKerala'ഇല്ല ... ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും !'; ലാലേട്ടന് പൃഥ്വിയുടെ...

‘ഇല്ല … ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും !’; ലാലേട്ടന് പൃഥ്വിയുടെ പിറന്നാളാശംസ; ഏറ്റെടുത്ത് ആരാധകര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന് (Mohanlal) 62ാം പിറന്നാള്‍ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി അടക്കം മലയാള സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
ഇപ്പോള്‍ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരന്‍ (Prithviraj Sukumaran) തന്നെ ലാലേട്ടന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

“ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും !” Happy Birthday Chetta! ‘- എന്നാണ് ഫേസ്ബുക്കില്‍ പൃഥ്വിരാജ് കുറിച്ചത്. ഇരുവരും ഒന്നിച്ച ബ്രോ ഡാഡി സിനിമയിലെ രസകരമായ ചിത്രത്തിനൊപ്പമാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നത്. ഇതോടെ ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ ശക്തമായി. അടുത്ത വര്‍ഷം മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം എത്തുമെന്ന സൂചനയാണ് ഇതെന്നാണ് ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി മികച്ച പ്രതികരണം നേടിയിരുന്നു. അടുത്ത വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി വീണ്ടും സിനിമ ഒരുക്കുമെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാദിക്കുന്നു. ഇതിനെ പിന്‍പറ്റി ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാനില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ട്. ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ചാല്‍ അടുത്ത വര്‍ഷം എമ്ബുരാന്‍ തിയറ്ററുകളിലെത്തും. ഈ സിനിമയുടെ കാര്യമാണ് പൃഥ്വി സൂചിപ്പിച്ചതെന്ന് പറയുന്നവരുമുണ്ട്.

നേരത്തെ ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്സ് കട്ട് മോഹന്‍ലാലിനുള്ള സമ്മാനമായി പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുവെച്ചാണ് ​ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതേ ​ഗാനം എന്‍ഡ് ക്രെഡിറ്റ് ​സോങ്ങായി ലൊക്കേഷന്‍ ദൃശ്യങ്ങളുപയോ​ഗിച്ച്‌ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ദീപക് ദേവാണ് ​ചിത്രത്തിന് സം​ഗീതസംവിധാനം നിര്‍വഹിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘ബ്രോ ഡാഡി’ റീലീസ് ചെയ്തത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടിയുടെ മകനായ ഈശോ ജോണ്‍ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തിയത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മല്ലിക സുകുമാരന്‍, ജ​ഗദീഷ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

നവാ​ഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരായിരുന്നു തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular