Saturday, April 20, 2024
HomeKeralaവൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം: ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ നാ​വി​ക സേ​ന​യു​ടെ തെ​ര​ച്ചി​ല്‍

വൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം: ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ നാ​വി​ക സേ​ന​യു​ടെ തെ​ര​ച്ചി​ല്‍

നി​ല​ന്പൂ​ര്‍: മൈ​സൂ​രു സ്വ​ദേ​ശി നാ​ട്ടു​വൈ​ദ്യ​ന്‍ ഷാ​ബാ ഷെ​രീ​ഫി​ന്‍റെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു എ​ട​വ​ണ്ണ ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള നാ​വി​ക​സേ​നാം​ഗ​ങ്ങ​ളു​ടെ തെ​ര​ച്ചി​ല്‍.
ഷാ​ബാ ഷെ​രീ​ഫി​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ട​വ​ണ്ണ പാ​ല​ത്തി​ല്‍ നി​ന്നു ചാ​ലി​യാ​ര്‍ പു​ഴ​യി​ലേ​ക്കു വ​ലി​ച്ചെ​റി​ച്ചെ​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി​യെ തു​ട​ര്‍​ന്നാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 2020 ല്‍ ​ന​ട​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ പു​ഴ​യി​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.

അ​തി​നി​ടെ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട​വ​ണ്ണ​യി​ലെ​ത്തി​യ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​പ്ര​തി ഷൈ​ബി​ന്‍ അ​ഷ്റ​ഫ്, ഷൈ​ബി​ന്‍റെ ഡ്രൈ​വ​റും കേ​സി​ലെ പ്ര​തി​യു​മാ​യ നി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular