Friday, April 26, 2024
HomeUSAബംഗ്ലാദേശി വിദ്യാർത്ഥിനി ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ കൊല്ലപ്പെട്ടു

ബംഗ്ലാദേശി വിദ്യാർത്ഥിനി ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: സീനത്ത് ഹുസൈൻ (24) എന്നുപേരുള്ള ഹണ്ടർ കോളേജിലെ ബംഗ്ലാദേശി വിദ്യാർത്ഥിനിയെ ന്യൂയോർക്ക് സിറ്റി സബ്‌വേ പ്ലാറ്റ്‌ഫോമിലേക്ക്   മെയ് 11 ന് ഒരാൾ തള്ളിയിട്ടിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥിനി കൊല്ലപ്പെട്ടതായി കമ്മ്യൂണിറ്റി അഡ്വക്കസി ഓർഗനൈസേഷനായ സൗത്ത് ഏഷ്യൻ ഫോർ അമേരിക്ക (സഫ) അറിയിച്ചു.

മേയ് 14-നാണ് ഹുസൈന്റെ മരണം, റിപ്പോർട്ട് ചെയ്തത്. മെയ് 11 ന് ഈസ്റ്റേൺ സമയം രാത്രി 9 മണിയോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മോഷണശ്രമമായിരിക്കാം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീടത് ആത്മഹത്യ ആയിരിക്കാമെന്ന് പോലീസ് പറഞ്ഞു. വീട്ടുകാർ അത് ശക്തിയുക്തം നിഷേധിക്കുന്നു

ബംഗ്ലാദേശിലെ ദൗഡ്‌കണ്ടി സ്വദേശിയാണ് യുവതി. ബ്രൂക്ലിനിൽ മാതാപിതാക്കളായ അമീർ ഹുസൈൻ, ജാസ്മിൻ ഹിറ എന്നിവരോടൊപ്പമായിരുന്നു താമസം. പിന്നീട് ന്യൂയോർക്കിലേക്ക് മാറുകയായിരുന്നെന്ന്  ഗ്രേറ്റർ കോമില്ല അസോസിയേഷൻ പ്രസിഡണ്ടും ഹുസൈന്റെ മാതൃസഹോദരനുമായ ഡോ. ഇനമുൽ ഹഖ് പറഞ്ഞു. ഏക സഹോദരൻ ആബിദ് ഹുസൈൻ ബംഗ്ലാദേശിൽ മെഡിസിനിൽ ബിരുദാനന്തരബിരുദം ചെയ്തുവരികയാണ്.

ഇത് വിദ്വേഷ കൊലപാതകമല്ലെന്ന് പോലീസ് പറയുമ്പോഴും, കമ്മ്യൂണിറ്റി അംഗങ്ങൾ അങ്ങനെതന്നെ കരുതുന്നു. കൂട്ടമായി പ്രതിഷേധിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.

സംഭവം നടന്ന് ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടും ഈ സംഭവം മാധ്യമങ്ങളിൽ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൂടുതൽ സാധാരണമായിത്തീർന്നിരിക്കുന്നതായും  പ്രതികരണവും രോഷവും അർഹിക്കാതെ അവ പലപ്പോഴും മുഖ്യധാരാമാധ്യമങ്ങളിൽ  റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതായും സഫ  കുറ്റപ്പെടുത്തി.യു എസിലേതുൾപ്പെടെ ബംഗ്ളാദേശി മാധ്യമങ്ങൾ ഈ വാർത്ത പ്രാധാന്യത്തോടെ  പുറത്തുവിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular