Friday, March 29, 2024
HomeUncategorizedഇന്ധനവില ജിഎസ്ടിയിലേക്ക് കേരളം സമ്മതിക്കില്ല ഇതാണ് ജനകീയ സര്‍ക്കാര്‍

ഇന്ധനവില ജിഎസ്ടിയിലേക്ക് കേരളം സമ്മതിക്കില്ല ഇതാണ് ജനകീയ സര്‍ക്കാര്‍

ഇന്ധനവില  ജിഎസ്ടിയിലേക്കു വന്നാല്‍ വില കുറയുമെന്നു ജനത്തിന് അറിയാം. എന്നാല്‍  വില കുറയാന്‍ കേരളസര്‍ക്കാര്‍ അനുവദിക്കില്ല. ഇതിനെ എതിര്‍ക്കും. ഇവരുടെ സങ്കടം കീശയിലെ പണം നഷ്ടപ്പെടുന്നതാണ്.  ഇപ്പോള്‍ കേരളത്തിനു കിട്ടുന്ന നികുതി ഇല്ലാതാകും. ജനത്തിനു പ്രയോജനം ലഭിച്ചാലും വേണ്ടില്ല  ഇത് അനുവദിക്കില്ലെന്ന  വാശിയിലാണ് കേരളം.

ഇന്ധനവില സകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം. കേരളത്തിന് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്.

സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്രത്തിന് എതിര്‍പ്പില്ല. അതേസമയം ഇനി സംസ്ഥാനങ്ങള്‍ എതിര്‍ത്താല്‍ കേന്ദ്രത്തിന് സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉയര്‍ത്താനാവും.

ജോസ് മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular