Monday, July 4, 2022
HomeUSA8 വയസ്സുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍

8 വയസ്സുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍

ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ 8 വയസ്സുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍  മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29) കാമുകന്‍  റൂബെന്‍ മെറേനോയെയും (29) അറസ്റ്റ് ചെയ്തു .

2020 ഡിസംബര്‍ 21 നാണ് 8 വയസ്സുകാരി ആശുപത്രിയില്‍ മരിച്ചത് . നിരവധി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഭാരം 29 പൗണ്ട് മാത്രമായിരുന്നു നീണ്ടു നിന്ന അന്വേഷണത്തിന് ശേഷം 2022 മെയ് 20 നാണ് ഇരുവരെയും പോലീസ് കൊലപാതക കുറ്റം ചുമത്തി ചാര്‍ജ്ജ് ചെയ്തത് .

വര്‍ഷങ്ങളാണ്  മരിച്ച കുട്ടിയും ഇരട്ട സഹോദരിയും പീഡിപ്പിക്കപ്പെട്ടത് വാരിയെല്ലുകളും കാലുകളും കൈകളും ഒടിഞ്ഞ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഉടനെ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു . ഇരട്ട സഹോദരിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു .അത്രയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കാണ് രണ്ടുപേരും വിധേയരായത്.

235 പൗണ്ട് തൂക്കമുള്ള മാതാവ് കുട്ടിയെ ബെല്‍റ്റ് കൊണ്ടും ഷൂ കൊണ്ടും അടിക്കുക സാധാരണമായിരുന്നു . സ്‌കൂളില്‍ നിന്നും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതിനെ മാതാവ് വിലക്കിയിരുന്നു. ആവശ്യമായ ഭക്ഷണം കുട്ടികള്‍ക്ക് വീട്ടില്‍ നല്‍കിയിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരെ ഇവര്‍ അറിയിച്ചത് .

മൊറേനക്ക്  ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് . മാതാവിന് ജാമ്യം നല്‍കിയിട്ടില്ല . ഈയാഴ്ച അവസാനം ഇവരെ കോടതിയില്‍ ഹാജരാക്കും .

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular