Friday, April 19, 2024
HomeUSAഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അനുഗ്രഹസാന്ദ്രമായി.

ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അനുഗ്രഹസാന്ദ്രമായി.

ഡാളസ് :  വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്സാസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍  ഈ വര്‍ഷം നടത്തപ്പെട്ട സഹദായുടെ  ഓര്‍മ്മ പെരുന്നാള്‍ അനുഗ്രഹസാന്ദ്രമായി കൊടി ഇറങ്ങി.

മെയ് 6 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കും സന്ധ്യാ പ്രാര്‍ത്ഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിച്ച  ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രുഷയില്‍ ഹ്യൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തി. ഡാളസിലെ വിവിധ   ഓര്‍ത്തഡോക്‌സ് ഇടവകളിലെ വൈദികര്‍ ശ്രുശ്രുഷകള്‍ക്കു സഹ കാര്‍മ്മികത്വം വഹിച്ചു.

ശനിയാഴ്ച വൈകിട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിര്‍ഭരവും നിറപകിട്ടാര്‍ന്നതുമായ റാസയില്‍ നാനാ മതസ്ഥരായ അനേകം വിശ്വാസികള്‍ സംബന്ധിച്ചു. തുടര്‍ന്ന്  ആശിര്‍വാദവും നേര്‍ച്ച വിളമ്പും നടത്തപ്പെട്ടു. കൂടാതെ അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെയും സണ്‍ഡേ സ്‌കൂളിന്റേയും നേതൃത്വത്തില്‍ നാടന്‍ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും പെരുന്നാളിന് നാടന്‍ തനിമ പകര്‍ന്നു.

മെയ് 8 ഞായറാഴ്ച്ച രാവിലെ 8 :30 ന് പ്ലേനോ സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരി വെരി. റവ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തിലും റവ. ഫാ . ജോണ്‍ കുന്നത്തുശ്ശേരിയില്‍,  റവ. ഫാ. ജോഷ്വാ ജോര്‍ജ്  എന്നി വൈദികരുടെ സഹ കാര്‍മികത്വത്തിലും പ്രഭാത  പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, റാസ, നേര്‍ച്ച വിളമ്പ്, പെരുന്നാള്‍ സ്‌നേഹ വിരുന്ന് എന്നീ  ശുശ്രുഷകള്‍ക്ക് ശേഷം  ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടി ഇറങ്ങി.

ഇടവക വികാരി റവ.ഫാ. ജോഷ്വാ ജോര്‍ജ്,  സെക്രട്ടറി സാജന്‍ ചാമത്തില്‍, ട്രസ്റ്റി രാജന്‍ ജോര്‍ജ്  എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular