നടിയെ ആക്രമിച്ച കേസില്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി നാളെ പരിഗണിക്കും. ഇന്ന് ഈ കേസ് പരിഗണനയ്ക്ക് വന്നത് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിലായിരുന്നു. ഇദ്ദേഹം പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്.
ജസ്റ്റീസ് കൗസര്‍ എടപ്പഗം നേരത്തെ എറണാകുളം സെഷന്‍സ് ജഡ്ജിയായിരുന്നപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനാല്‍ തന്നെ ജസ്റ്റീസ് കൗസര്‍ എടപ്പഗം കേസ് പരിഗണിക്കുന്നതില്‍ അതിജീവിത തന്നെ അതൃപ്തിയറിയിച്ചിരുന്നു. ഇന്ന് കേസ് ഈ ബഞ്ച് പരിഗണിച്ചിരുന്നെങ്കില്‍ ജഡ്ജി പിന്മാറണമെന്ന് അതിജീവിതയുടെ അഭിഭാഷകന് ആവശ്യപ്പെടുമായിരുന്നു.
ഈ സാഹചര്യത്തിലാണ്. രാവിലെ കേസുകളുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ തന്നെ താന്‍ പിന്മാറുന്നതായി ജസ്റ്റീസ് കൗസര്‍ എടപ്പഗം അറിയിച്ചത്. ഹൈക്കോടതി രജിസ്ട്രിയാണ് ഇനി ഈ കേസ് ഏത് ബഞ്ചിന് വിടണമെന്ന് തീരുമാനിക്കുന്നത്.