Thursday, March 28, 2024
HomeKeralaബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുന്‍ കാമുകി

ബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുന്‍ കാമുകി

ബിഗ് ബോസ് വീട്ടിലെ ശക്തനായ ഒരു മത്സരാര്‍ഥിയാണ് ബ്ലെസ്ലി മറ്റ് മത്സരാര്‍ഥികളില്‍ നിന്നും തികച്ചും വ്യത്യസ്തനായാണ് ബ്ലെസ്ലി ബിഗ് ബോസ് വീട്ടില്‍ മത്സരിക്കുന്നത്.

ബിഗ് ബോസിനെ പോലും ഞെട്ടിക്കുന്ന തരത്തില്‍ ടാസ്ക്കുകളില്‍ ബ്ലെസ്ലി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ വിജയിച്ച ബ്ലെസ്ലി ഈ ആഴ്ചത്തെ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ്.

ബ്ലെസ്ലി ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത് ബിഗ് ബോസ് വീട്ടിലെ പ്രകടനം കൊണ്ട് മാത്രമല്ല ദില്‍ഷയോടുള്ള ബ്ലെസ്ലിയുടെ പ്രണയം കൂടി അതിനു കാരണമാണ്.

ഷോയുടെ തുടക്കത്തില്‍ തന്നെ ബ്ലെസ്ലി തനിക്ക് ദില്‍ഷയോടുള്ള പ്രണയം വ്യക്തമാക്കിയിരുന്നു. പലതവണ ദില്‍ഷയോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. അപ്പോഴെല്ലാം ദില്‍ഷ ബ്ലെസ്ലിയെ ഒരു സഹോദരനായാണ് കാണുന്നതെന്ന് മറുപടിയും നല്‍കിയിട്ടുണ്ട്.

ബ്ലെസ്ലിയുടെ ഈ പ്രണയം ഗെയിമിന് വേണ്ടിയാണെന്ന് മുന്‍പ് ബ്ലെസ്ലിയുടെ കുടുംബം പറയുകയുണ്ടായി. ഇപ്പോഴിതാ ഇതേ അഭിപ്രായവുമാണ് ബ്ലെസ്ലിയുടെ കാമുകിയായിരുന്ന കൃഷ്ണ രാജന്‍. അഭിമുഖത്തിലാണ് കൃഷ്ണ ഈ കാര്യം വ്യക്തമാക്കിയത്.

ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു

ബ്ലെസ്ലി ബിഗ് ബോസില്‍ പറഞ്ഞിരുന്നു ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന്. ആ നിര്‍ഭാഗ്യവതി താനെന്ന് പറഞ്ഞ കൃഷ്ണ തങ്ങള്‍ ഇരുവരും 2019ല്‍ ആണ് കണ്ടുമുട്ടിയതെന്ന് വ്യക്തമാക്കി.

ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ബ്ലാസ്‌ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന pആല്‍ബത്തില്‍ ആണെന്നും അതില്‍ താന്‍ അഭിനയിക്കാന്‍ എത്തിയിരുന്നുവെന്നും കൃഷ്ണ വ്യക്തമാക്കി.

ആല്‍ബത്തിന് ശേഷം ഇരുവരും നല്ല സുഹൃത്തിക്കള്‍ ആയെന്നും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നുവെന്നു കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു.

ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാരമാണ് തന്നെ ആകര്‍ഷിച്ചതെന്ന് വ്യക്തമാക്കിയ കൃഷ്ണ, ആദ്യം പ്രണയം വെളിപ്പെടുത്തിയത് ബ്ലെസ്ലിയാണെന്നും തുടര്‍ന്ന് താന്‍ ഓക്കേ പറയുകയായിരുന്നുവെന്നും വ്യക്തമാക്കി.

പ്രണയം വിവാഹത്തില്‍ എത്തുമെന്ന് കരുതി

ഇരുവര്‍ക്കുമിടയില്‍ സീരിയസ് ആയുള്ള പ്രണയമായിരുന്നെന്നും വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും പറഞ്ഞ കൃഷ്ണ പ്രണയം വിവാഹത്തില്‍ എത്തുമെന്ന് കരുതിയിരുന്നുവെന്നും പറഞ്ഞു.

എന്നാല്‍ ഇരുവരുടെയും ബന്ധത്തില്‍ ഉണ്ടായ ചെറിയ പ്രശ്നങ്ങള്‍ കാരണം ഇരുവരും പിരിയുകയായിരുന്നു. അതേപ്പറ്റി കൃഷ്ണ പറഞ്ഞത് ഇങ്ങനെയാണ്.

” സാധാരണ റിലേഷനിലെപ്പോലെ ഒരുപാട് ചെറിയ ചെറിയ പ്രേശ്നങ്ങളും സംശയങ്ങളുമൊക്കെ വരുമ്ബോള്‍ നമ്മള്‍ ചോദിക്കും.. അപ്പൊ എനിക്ക് തോന്നിയത് ബ്ലെസ്ലിയുടെ ഭാഗത്ത് നിന്നും കംപ്ലീറ്റ് ആയൊരു എഫോര്‍ട്ട് അല്ലെങ്കില്‍ എന്റെ ഇമോഷന്‍സ് മനസിലാക്കാന്‍ ഉള്ള ഒരു മെച്യുരിറ്റിയൊന്നും ബ്ലെസ്ലി കാണിച്ചില്ല എന്നുള്ളൊരു വിഷമം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ അത് വീണ്ടും വീണ്ടും തുറന്നു ചോദിക്കുമായിരുന്നു പക്ഷെ ബ്ലെസ്ലി ഭയങ്കര ബിസിയായിരുന്നു”

ബ്ലെസ്ലി തന്റേതായ കുറെ ഞായങ്ങള്‍ പറഞ്ഞു

ബ്ലെസ്ലി തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ താന്‍ ബ്ലെസ്ലിയോട് ഇതേപ്പറ്റി പറഞ്ഞെന്നും അപ്പോള്‍ ബ്ലെസ്ലി തന്റേതായ കുറെ ഞായങ്ങള്‍ പറഞ്ഞുവെന്നും അത് തനിക്ക് മനസിലായില്ലെന്നും കൃഷ്ണ വ്യക്തമാക്കി.

ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളാണെന്നും വേറെ പ്രണയം ഇല്ല എന്നെല്ലാം തന്നെ ധരിപ്പിച്ചെന്നും എന്നാല്‍ ബിഗ് ബോസില്‍ എത്തിയതിനു ശേഷമാണ് ബ്ലെസ്ലി അത്യാവശ്യം പെണ്ണുങ്ങളെ വളക്കാനും നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയാണെന്ന് മനസിലായതെന്നും കൃഷ്ണ പറയുന്നു.

ബ്ലെസ്ലി ബിഗ് ബോസില്‍ വരുന്നത് വരെ താന്‍ വിചാരിച്ചിരുന്നത് പരസ്പരം ചേരാത്തത്കൊണ്ട് പിരിഞ്ഞുപോയതാണെന്നും എന്നാല്‍ ബിഗ് ബോസിലെ ബ്ലെസ്ലിയുടെ പ്രകടനം കണ്ടപ്പോള്‍ ബ്ലെസ്ലിയോട് ഉണ്ടായിരുന്ന സ്നേഹമൊക്കെ ഇല്ലാതെയായെന്നും കൃഷ്ണ പറഞ്ഞു.

ദില്‍ഷായോട് പ്രണയ അഭ്യര്‍ത്തന നടത്തിയപ്പോള്‍ ബ്ലെസ്ലി ഇത് എല്ലാവരോടും ചെയ്യുന്നതാണെന്നും തന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ബ്ലെസ്ലി ദില്‍ഷയോടും പറഞ്ഞതെന്നും കൃഷ്ണ വ്യക്തമാക്കി.

ദില്‍ഷായോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് കാണുമ്ബോള്‍ കുശുമ്ബ്

ദില്‍ഷായോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് കാണുമ്ബോള്‍ കുശുമ്ബ് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ടായിട്ടില്ല എന്ന് പറയാന്‍ പറ്റില്ലെന്നും.

വേറൊരു പെണ്ണ് തന്റെ ജീവിതത്തില്‍ ഇല്ല എന്നൊക്കെ പറഞ്ഞിട്ട് എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും കൃഷ്ണ വ്യക്തമാക്കി.

ഇനി ബ്ലെസ്ലി തിരിച്ചുവന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സുഹൃത്തായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ കൃഷ്ണ റോബിനെക്കാളും ദില്‍ഷക്ക് ചേരുന്നത് ബ്ലെസ്ലിയാണെന്നും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular