Thursday, March 28, 2024
HomeIndiaറണ്ണിനായി ഓടിയെത്തി റിയാന്‍ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിന്‍, വീഡിയോ കാണാം

റണ്ണിനായി ഓടിയെത്തി റിയാന്‍ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിന്‍, വീഡിയോ കാണാം

ഈ ഐ പി എല്‍ സീസണില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം നിറഞ്ഞുനിന്ന താരങ്ങളില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാന്‍ പരാഗ്.

ടൂര്‍ണമെന്‍്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ വീണ്ടും ട്രോളുകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് റിയാന്‍ പരാഗ്.

 ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ പോരാട്ടത്തിലെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്സിന്‍്റെ അവസാന ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അവസാന പന്തില്‍ ബട്ട്ലര്‍ റണ്ണൗട്ടാവുകയും അമ്ബയര്‍ നോ ബോള്‍ വിധിച്ചതോടെ ഫ്രീ ഹിറ്റ് നേരിടാനായി അശ്വിന്‍ ക്രീസില്‍ എത്തുകയും ചെയ്തു. യാഷ് ദയാല്‍ എറിഞ്ഞ ഫ്രീ ഹിറ്റ് ബോള്‍ വൈഡ് ലൈനിന് പുറത്തുപോയി വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടെ റിയാന്‍ പരാഗ് റണ്ണിനായി ഓടിയെത്തിയെങ്കിലും ഓടുവാന്‍ അശ്വിന്‍ തയ്യാറായില്ല. സമയം പാഴാക്കാതെ സാഹ പന്ത് ബൗളര്‍ക്ക് എറിഞ്ഞുകൊടുക്കുകയും ബൗളര്‍ അനായാസം റണ്ണൗട്ടാക്കുകയും ചെയ്തു.

ദേഷ്യത്തോടെയാണ് പരാഗ് കളിക്കളത്തില്‍ നിന്നും മടങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 26 പന്തില്‍ 5 ഫോറും 3 സിക്സുമടക്കം 47 റണ്‍സ് നേടിയ സഞ്ജു സാംസന്‍്റെയും 56 പന്തില്‍ 12 ഫോറും രണ്ട് സിക്സുമടക്കം 89 റണ്‍സ് നേടിയ ജോസ് ബട്ട്ലറുടെയും മികവിലാണ് മികച്ച സ്കോര്‍ നേടിയത്. ദേവ്ദത് പടിക്കല്‍ 20 പന്തില്‍ 28 റണ്‍സ് നേടി. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് ഖാന്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ മികവ് പുലര്‍ത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular