Thursday, April 25, 2024
HomeUSAടെക്സാസ് വെടിവെയ്പ്: ദുഃഖാചരണം പ്രഖ്യാപിച്ച്‌ ഭരണകൂടം

ടെക്സാസ് വെടിവെയ്പ്: ദുഃഖാചരണം പ്രഖ്യാപിച്ച്‌ ഭരണകൂടം

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ യു എസില്‍ ഭരണകൂടം ദുഃഖാചരണം പ്രഖ്യാപിച്ചു.

കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടും.

മെയ് 28 വരെ അമേരിക്ക ദുഃഖമാചരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു ദാരുണമായ കുറ്റകൃത്യത്തിന് പ്രതിയെ നയിച്ചത് എന്തെന്ന് വ്യക്തമായിട്ടില്ല.

19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഏഴ് മുതല്‍ 10 വയസുള്ള കുട്ടികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് 18കാരനായ പ്രതി സ്‌കൂളിലെ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular