Friday, April 26, 2024
HomeKeralaവിദ്യാര്‍ഥി മലവെള്ളപ്പാച്ചിലില്‍പെട്ടു; രക്ഷപ്പെട്ടത് മരക്കൊമ്ബില്‍ പിടിച്ച്‌

വിദ്യാര്‍ഥി മലവെള്ളപ്പാച്ചിലില്‍പെട്ടു; രക്ഷപ്പെട്ടത് മരക്കൊമ്ബില്‍ പിടിച്ച്‌

കരുവാരകുണ്ട്: ഒലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍പെട്ട വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യനാട് ചോലക്കല്‍ എറാന്തൊടി മുഹമ്മദ് ഹനാനാണ് (17) പത്തുമിനിറ്റോളം മലവെള്ളപ്രവാഹത്തില്‍ പെട്ടതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.

നെല്ലിക്കുത്ത് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ഹനാനും കൂട്ടുകാരുമടങ്ങുന്ന പത്തംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കരുവാരകുണ്ട് കല്‍ക്കുണ്ടിലെത്തിയത്. യുവാക്കളായ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ സ്വപ്നക്കുണ്ടില്‍ കുളിക്കുകയായിരുന്നു ഇവര്‍.

മടങ്ങാനിരിക്കെ പൊടുന്നനെയെത്തിയ മലവെള്ളത്തിലേക്ക് ഹനാന്‍ തെന്നിവീഴുകയായിരുന്നു. പാറക്കല്ലുകളും കുഴികളും നിറഞ്ഞ പുഴയിലൂടെ 10 മിനിറ്റോളം ഒഴുകിയശേഷം മരക്കൊമ്ബില്‍ പിടിച്ചാണ് ഹനാന്‍ കരക്ക് കയറിയത്. പരിചയമില്ലാത്ത സ്ഥലമായതിനാലും വീടുകള്‍ ഇല്ലാത്തതിനാലും ഏറെനേരം നടന്നതിനൊടുവിലാണ് ഒരു വീട് കണ്ടെത്തിയത്. ഇതിനിടെ, കൂട്ടുകാരും നാട്ടുകാരും പലയിടത്തും തിരച്ചില്‍ നടത്തിയിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കരുവാരകുണ്ട് പൊലീസെത്തിയത്. ഹനാന് നിസ്സാര പരിക്കുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular