Thursday, April 18, 2024
HomeKeralaബലാത്സംഗക്കേസ്: നടി പണം കടം വാങ്ങി; ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗികബന്ധം; നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍...

ബലാത്സംഗക്കേസ്: നടി പണം കടം വാങ്ങി; ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗികബന്ധം; നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറി വിജയ്ബാബു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു.

നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ കോടതിക്ക് കൈമാറി. പരാതിക്കാരി അയച്ച ചിത്രങ്ങളും സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടെയാണ് ഹൈക്കോടതിക്ക് കൈമാറിയത്.

2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. മദ്യം നല്‍കി ബോധം കെടുത്തി ഉപദ്രവിച്ചിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും നടന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സിനിമയില്‍ അവസരത്തിന് വേണ്ടി തന്നെ നിരന്തരം വിളിച്ചിരുന്നു. പലവട്ടമായി തന്റെ പക്കല്‍ നിന്നും നടി പണം വാങ്ങിയെന്നും വിജയ് ബാബു ആരോപിച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മറ്റൊരു നടിയെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള തീരുമാനമാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്നും വിജയ് ബാബു പറയുന്നു. ഏപ്രില്‍ 14ന് തന്റെ ഫ്‌ലാറ്റില്‍ വച്ച്‌ പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു ആരോപിക്കുന്നു. ദുബായില്‍നിന്ന് 30ന് കൊച്ചിയില്‍ എത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പും വിജയ് ബാബു ഹാജരാക്കി.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തെളിവുകള്‍ ഉള്‍പ്പെടെയുള്ള ഹര്‍ജി വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചു പൊലീസ് തനിക്കെതിരെ അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ടെന്നും വിമാനത്താവളത്തില്‍ എത്തുമ്ബോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഉപഹര്‍ജിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular