Thursday, March 28, 2024
HomeIndiaആറ് പേര്‍ ഒരു സ്കൂട്ടറില്‍, ആറാമന്‍ ഇരിക്കുന്നത് അഞ്ചാമന്റെ തോളില്‍; തിരക്കേറിയ റോഡില്‍ യുവാക്കളുടെ സാഹസം

ആറ് പേര്‍ ഒരു സ്കൂട്ടറില്‍, ആറാമന്‍ ഇരിക്കുന്നത് അഞ്ചാമന്റെ തോളില്‍; തിരക്കേറിയ റോഡില്‍ യുവാക്കളുടെ സാഹസം

മുംബയ്: രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ ശക്തമാണെങ്കിലും നിയമലംഘനങ്ങള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആറ് പേര്‍ ഒരു സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരാള്‍ മറ്റൊരാളുടെ തൊളില്‍ ഇരുത്തിക്കൊണ്ടാണ് തിരക്കുള്ള റോഡിലൂടെ സ്കൂട്ടറില്‍ ആറ് പേരും യാത്ര ചെയ്യുന്നത്.

രമണ്‍ദീപ് സിംഗ് ഹോറ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് മുംബയിലെ തിരക്കുള്ള റോഡില്‍ നിന്ന് പകര്‍ത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹം മുംബയ് പൊലീസിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ബസാര്‍ അന്ധേരി വെസ്റ്റിന് സമീപത്തുനിന്നാണ് ദൃശ്യം പകര്‍ത്തിയത്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുംബയ് പൊലീസ് രമണ്‍ദീപില്‍ നിന്ന് ചോദിച്ചറിഞ്ഞു.

ഇവര്‍ക്ക് ഒരു സ്കൂട്ടറില്‍ ഇങ്ങനെ സാഹസികമായി യാത്ര ചെയ്യുന്നതിന് പകരം കാറില്‍ പോകാമായിരുന്നില്ലേ എന്ന് നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തത്. ഇവരെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകള്‍ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്യുന്നുണ്ട്. ടാറ്റാ മോട്ടോഴ്സിന് ഒത്ത എതിരാളിയാണ് സ്കൂട്ടറെന്ന് വാഹനത്തിന്റെ കമ്ബനിയായ ഹോണ്ടയെ ടാഗ് ചെയ്ത് മറ്റൊരാള്‍ കമന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular